അയര്‍ലണ്ടിലെ ആദ്യത്തെ മദ്യ രഹിത പബ് വിര്‍ജിന്‍ മേരി ഡബ്ലിനില്‍


ഡബ്ലിന്‍ : ഡബ്ലിനിലെ കേപാല്‍ സ്ട്രീറ്റില്‍ അയര്‍ലണ്ടിലെ തന്നെ ആദ്യത്തെ മദ്യ രഹിത പബ് വിര്‍ജിന്‍ മേരി പ്രവര്‍ത്തനം ആരംഭിച്ചു. ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള വോഗാന്‍ യേറ്റ്സും, ഓയിസിനി ഡേവിസും ചേര്‍ന്നാണ് നവീന ആശയം സാക്ഷാത്കരിച്ചത് . ഇവിടെ ലഭിക്കുന്ന ഒരു ഉത്പന്നത്തിലും മദ്യം കലര്‍ന്നിട്ടില്ലെന്നും വിര്‍ജിന്‍ മേരി ഉറപ്പ് നല്‍കുന്നു.

മദ്യരഹിത പബ് എന്ന ആശയത്തെ കുറിച്ച് തന്റെ സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോള്‍ എല്ലാവരും ഈ ആശയത്തെ ചിരിച്ച് തള്ളിയ കാര്യവും യേറ്റ്‌സ് ഓര്‍മിക്കുന്നു. മദ്യം ഉപയോഗിക്കാത്തവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള മാതൃക പബ് കൂടിയാണ് വിര്‍ജിന്‍ മേരി. രാജ്യത്ത് മദ്യ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നതെന്ന് വിര്‍ജിന്‍ മേരി യുടെ നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.

ഡികെ

ഡികെ

Share this news

Leave a Reply

%d bloggers like this: