അയര്‍ലണ്ടിനെ പൊള്ളിക്കാന്‍ ചൂട് തരംഗം ; കടന്നു വരുന്നത് ഈ വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങള്‍ ; വ്യാഴാഴ്ച താപനില 27 കടന്നേക്കുമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍ : ഈ ആഴ്ചയില്‍ രാജ്യത്തെ ഒട്ടുമിക്ക ഭാഗങ്ങളിലും താപനില 25 ഡിഗ്രി കടക്കുമെന്ന് മെറ്റ് ഏറാന്‍. അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങളും ഈ ആഴ്ചയില്‍ ആയിരിക്കുമെന്ന് മുന്നറിയിപ്. പ്രഭാതങ്ങളില്‍ നേരിയ മഞ്ഞിന്റെ സാന്നിധ്യം ഉണ്ടെങ്കിലും ഉച്ചയാകുന്നതോടെ ചൂട് വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന അറിയിപ്പ്. ഈ ആഴ്ചയില്‍ തുടര്‍ച്ചയായ 5 ദിവസങ്ങളിലും ചൂട് തരംഗം അയര്‍ലന്‍ഡിന്റെ താപനില കുത്തനെ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പുമുണ്ട്.

എന്നാല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ ഇടിയും, മഴയും പ്രതീഷിക്കാം. പടിഞ്ഞാറന്‍ മേഖലയില്‍ ആയിരിക്കും പ്രധാനമായും സമ്മിശ്ര കാലാവസ്ഥ അനുഭവപ്പെടുക. മഴ ശക്തമാകുന്ന പ്രദേശങ്ങളില്‍ ചൂട് പ്രബലമാകില്ലെന്നും മെറ്റ് ഏറാന്‍ റിപ്പോര്‍ട് ചെയ്യുന്നു. എന്നാല്‍ മറ്റു ഭാഗങ്ങളില്‍ ചൂട് വര്‍ദ്ധിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ചൂട് തരംഗം ശക്തമാകുക. ഇതില്‍ വ്യാഴ്ചയിച്ച ആയിരിക്കും രാജ്യത്തെ ഈ വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ ദിനം. വ്യാഴാഴ്ച താപനില 27 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.

ഡികെ

Share this news

Leave a Reply

%d bloggers like this: