അമേരിക്കയില്‍ സ്കൂളില്‍ വെടിവെയ്പ്പ്; കുട്ടികളടക്കം 17 മരണം

ഫ്‌ളോറിഡ: അമേരിക്കയെ നടുക്കി ക്കൊണ്ട് ഫ്‌ളോറിഡയിലെ സ്‌കൂളില്‍ കൂട്ടക്കൊല. സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു. സ്‌കൂളില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ വിദ്യാര്‍ഥി നിക്കോളാസ് ക്രൂസാണ് സംഹാരകനായത്. സ്‌കൂളിനു പുറത്ത് വെടിവയ്പ് ആരംഭിച്ച 19 കാരനായ ക്രൂസ് പിന്നീട് സ്‌കൂള്‍ കെട്ടിടത്തിനകത്തു കടന്ന് തലങ്ങും വിലങ്ങും വെടിവയ്ക്കുകയായിരുന്നു. സ്‌കൂളിനു പുറത്ത് മൂന്നു പേര്‍ കൊല്ലപ്പെട്ടപ്പോള്‍ കെട്ടിടത്തിനകത്ത് 12 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.

പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍ പിന്നീട് മരണത്തിനു കീഴടങ്ങി. ആശുപത്രിയില്‍ കഴിയുന്നവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. വന്‍ ദുരന്തമാണിതെന്നും, വിവരിക്കാന്‍ വാക്കുകളില്ലെന്നും ബ്രൊവാര്‍ഡ് കൗണ്ടി ഷെരീഫ് സ്‌കോട്ട് ഇസ്രയേല്‍ പറഞ്ഞു. പരിക്കേറ്റ ക്രൂസിനെ ചികിത്സയ്ക്ക് വിധേയമാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു.

വെടിവയ്പ് ഉണ്ടായതോടെ ഡെസ്‌കുളുടെ അടിയിലും, ക്ലോസറ്റിലുമൊക്കെയായി വിദ്യാര്‍ഥികള്‍ രക്ഷ തേടി. 19 വിദ്യാര്‍ഥികളുമായി 40 മിനിറ്റ് ക്ലോസറ്റില്‍ ഒളിച്ചിരുന്നതായി ഒരു അധ്യാപിക പറഞ്ഞു. ആറാഴ്ച മുമ്പ് വെടിവയ്പ് ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടിയെപ്പറ്റി സ്‌കൂളില്‍ പരിശീലനം നല്‍കിയിരുന്നു.

https://youtu.be/jJmUq-Xszhc

 

ഡികെ

Share this news

Leave a Reply

%d bloggers like this: