അമേരിക്കയില്‍ നിയമപരമായി കുടിയേറാം: ട്രംപ്

 

വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിന് എതിരല്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റത്തോടുള്ള എതിര്‍പ്പ് പ്രതിഭാശാലികളായ വിദേശികളെ അമേരിക്കയ്ക്ക് ലഭ്യമല്ലാതാക്കും എന്ന വിമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിന് ശ്രമിക്കുന്ന ട്രംപ്
നയം വ്യക്തമാക്കിയത്.

മിടുക്കരായ വിദേശവിദ്യാര്‍ഥികള്‍ പഠനത്തിനുശേഷം യു.എസ്സില്‍ തുടരുന്നതിനും സിലിക്കണ്‍വാലിയില്‍ ജോലിചെയ്യുന്നതിനും അനുകൂലമാണ് താനെന്ന് ട്രംപ് വിശദീകരിച്ചു. ഐ.ടി. ഉള്‍പ്പെടെയുള്ള വിദഗ്ധ തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്ക് നല്‍കുന്ന എച്ച്‌വണ്‍ ബി വിസയുടെ എണ്ണം കൂട്ടണമെന്ന ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ അഭിപ്രായത്തിനെതിരെ ട്രംപ് നേരത്തേ രംഗത്തുവന്നിരുന്നു. ‘സക്കര്‍ബര്‍ഗിനെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. പ്രതിഭാശാലികള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുമെന്ന അദ്ദേഹത്തിന്റെ ആശങ്ക ഉള്‍ക്കൊള്ളുന്നുവെന്നും ട്രംപ് പറഞ്ഞു.

ഐ.ടി. കമ്പനികള്‍ക്കായി വന്‍തോതില്‍ എച്ച്‌വണ്‍ ബി വിസ നല്‍കുന്നത് ഉന്നത വിദ്യാഭ്യാസമുള്ള അമേരിക്കക്കാരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന വിമര്‍ശമുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: