അമേരിക്കന്‍ വാതായനങ്ങള്‍ തുറന്നിട്ട് നോര്‍വീജിയന്‍ എയര്‍: 6 മണിക്കൂറിനുള്ളില്‍ 5000 ബുക്കിങ്: റെക്കോര്‍ഡുകള്‍ ഭേദിച്ച് തുടക്കം

യു.എസ്: നോര്‍വീജിയന്‍ എയറിന്റെ യു.എസ് അയര്‍ലന്‍ഡ് യാത്രക്ക് വന്‍ സ്വീകാര്യത. വിമാനയാത്ര പ്രഖ്യാപിക്കപ്പെട്ട ഉടന്‍ തന്നെ അയര്‍ലണ്ടിലേക്ക് ബുക്ക് ചെയ്യപ്പെട്ട ഉടന്‍ തന്നെ അയര്‍ലണ്ടിലേക്ക് ബുക്ക് ചെയ്യപ്പെട്ടത് 5000 സീറ്റുകള്‍. അതും വെറും ആറ് മണിക്കൂറിനുള്ളില്‍. ഇതുവരെ വിമാനക്കമ്പനികളുടെ ചരിത്രത്തില്‍ ലഭിച്ചതിട്ടില്ലാത്ത വരവേല്‍പാണ് യു.എസ് അയര്‍ലന്‍ഡ് യാത്രക്ക് ലഭിച്ചിരുന്നതെന്ന് നോര്‍വീജിയന്‍ എയര്‍ വക്താക്കള്‍ വ്യക്തമാക്കി.

യു.എസ്സില്‍ നിന്ന് ആഴ്ചയില്‍ അയര്‍ലഡിലെത്തുക 24 വിമാനങ്ങള്‍ ആയിരിക്കുമെന്നും എയര്‍ലൈന്‍ വക്താക്കള്‍ അറിയിച്ചു. വണ്‍വേ യാത്രക്ക് 69 യൂറോ അനുവദിക്കുന്ന നോര്‍വീജിയന്‍ എയര്‍ ബാഗേജ്, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അധിക പണം ഈടാക്കും. ഇതിനിടക്ക് എയര്‍ലിന്‍ഗസ്സ് അയര്‍ലന്‍ഡ്-യു.എസ് വണ്‍വേ യാത്രക്ക് 199 യൂറോയുടെ യാത്രാ പാക്കേജ് പ്രഖ്യാപിച്ചു.

അയര്‍ലണ്ടില്‍ നിന്നും 4 എയര്‍പോര്‍ട്ടുകള്‍ വഴിയായിരിക്കും അയര്‍ലന്‍ഡ്-യു.എസ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ ആഴ്ചതോറുമുള്ള യാത്രയും, ദിവസേനയുള്ള യാത്രയും ഉള്‍പ്പെടുമെന്ന് നോര്‍വീജിയന്‍ എയര്‍ വക്താക്കള്‍ അറിയിച്ചു. ഡബ്ലിനില്‍ നിന്ന് ദിവസേന ന്യൂയോര്‍ക്ക് യാത്ര തുടരുന്നതോടൊപ്പം ആഴ്ചയില്‍ അഞ്ച് തവണ പ്രൊവിഡന്‍സിലേക്കും യാത്ര സൗകര്യമുള്‍പ്പെടുത്തി.

കോര്‍ക്കില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് വിമാനങ്ങള്‍ പ്രൊവിഡന്‍സില്‍ എത്തും. ബെല്‍ഫാസ്റ്റില്‍ നിന്നും ആഴ്ചയില്‍ രണ്ട് വിമാനങ്ങള്‍ ന്യൂയോര്‍ക്കിലിറങ്ങും. ഷാനോന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആഴ്ചയില്‍ രണ്ട് വിമാനങ്ങള്‍ ബോസ്റ്റണിലും, ന്യൂയോര്‍ക്കിലും പറന്നിറങ്ങും. അയര്‍ലണ്ടിന്റെ ടൂറിസം മേഖലക്ക് വമ്പന്‍ ഉണാവ് നല്‍കാന്‍ കഴിയുന്ന യു.എസ് അയര്‍ലന്‍ഡ് യാത്രകള്‍ക്ക് പുറമെ യൂറോപ്പില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ അയര്‍ലണ്ടിനെ ലക്ഷ്യം വെച്ച് ആരംഭിക്കാനും നോര്‍വീജിയന്‍ എയറിനു പദ്ധതിയുണ്ട്. എയര്‍ലിന്‍ഗസ്സ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ യു.എസിലേക്ക് സര്‍വീസുകള്‍ നടത്താനും ആലോചിക്കുന്നുണ്ട്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: