അമിത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം: കൗമാരക്കാരില്‍ ആത്മഹത്യ പ്രവണതയുണ്ടാക്കുമെന്ന് പഠനം

 

മൊബൈല്‍ ഫോണുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അമിേതാപയോഗം കൗമാരപ്രായക്കാര്‍ക്കിടയില്‍ വിഷാദരോഗത്തിനും ആത്മഹത്യപ്രവണതക്കും കാരണമാകുന്നുവെന്ന് റിേപ്പാര്‍ട്ട്. യു.എസിലെ േഫ്‌ലാറിഡ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് സ്മാര്‍ട്ട്‌ഫോണുകളുടെ അമിേതാപയോഗം ആത്മഹത്യ പ്രവണതക്ക് കാരണമാകുെമന്ന് ചൂണ്ടിക്കാട്ടുന്നത്. അധികസമയം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ആത്മഹത്യ പ്രവണത കൂടുതലാണ്.

കൗമാരക്കാരിലെ ഇത്തരം മാറ്റങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ ജാഗ്രതപാലിക്കണമെന്നും ഗവേഷകനായ തോമസ് ജോയ്‌നര്‍ പറഞ്ഞു. 2010 മുതല്‍ 13നും 18നും ഇടയില്‍ പ്രായമുള്ളവരുടെ ആത്മഹത്യനിരക്ക് ക്രമാതീതമായി ഉയര്‍ന്നു.

പെണ്‍കുട്ടികളാണ് കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്. 2010-2015 കാലയളവില്‍ കൗമാരക്കാരുടെ ആത്മഹത്യനിരക്ക് 31 ശതമാനം വര്‍ധിക്കുകയും ചെയ്തു. ദിവസത്തില്‍ നാലുമുതല്‍ അഞ്ചുമണിക്കൂര്‍ വരെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന 48 ശതമാനം കൗമാരക്കാരില്‍ ആത്മഹത്യപ്രവണത ഉയര്‍ന്ന തോതിലാണെന്നാണ് കണ്ടെത്തല്‍. ഇവര്‍ ഏതുസമയത്തും ദുഃഖിതരായിരിക്കും. എന്നാല്‍, സുഹൃത്തുക്കളുമായി സംസാരിക്കുന്നവരും മനസ്സിനിണങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരും സദാസമയവും ഉന്മേഷവാന്മാരായിരിക്കും.

 

എ എം

 

Share this news

Leave a Reply

%d bloggers like this: