അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ലൈംഗിക സൈറ്റുകളെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നതായി കണ്ടതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതായി ബച്ചന്‍ വ്യക്തമാക്കിയത്. ആരാണ് ഇതിനു പിന്നിലെന്ന് അറിയില്ലെന്നും ബച്ചന്‍ ട്വിറ്ററിലൂടെ തന്നെ പ്രതികരിച്ചു.

വാര്‍ത്തകളും വിശേഷങ്ങളും അറിയിക്കാന്‍ അമിതാഭ് ബച്ചന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ട്വിറ്ററിനെയാണ്. ട്വിറ്ററില്‍ സജീവ സാന്നിധ്യമുള്ള അപൂര്‍വ്വം ചില ബോളിവുഡ് താരങ്ങളില്‍ ഒരാളുമാണ് അമിതാഭ് ബച്ചന്‍. 16.6 മില്യന്‍ ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ അമിതാഭിനുള്ളത്.

ട്വിറ്റര്‍ കൂടാതെ ഫേസ്ബുക്ക്, ബ്ലോഗ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് അമിതാഭ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ബോളിവുഡ് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് 72 കാരനായ അമിതാഭ്.

Share this news

Leave a Reply

%d bloggers like this: