അമിതമായ പ്രഭാത ഭക്ഷണം പൊണ്ണത്തടി കുറയ്ക്കുമെന്ന് പുതിയ പഠനം

 

അമിതമായ പ്രാതല്‍ പൊണ്ണത്തടി കുറക്കുമെന്നാണ് ആരോഗ്യ മേഖലയിലെ പുതിയ പഠനം. പ്രഭാതത്തില്‍ പ്രോട്ടീനും നാരുകളുമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക എന്നാതാണ് ഭാരം കുറക്കുവാനുള്ള എളുപ്പവഴിയായി പഠനം പറയുന്നത്. ശരീരഭാരം കുറയാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തെറ്റായ പ്രവണതയാണ്. പ്രാതല്‍ ഒഴിവക്കുന്നത് വഴി കലോറി കുറയുന്നില്ല, പകരമത് ശേഷം കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ കാരണമാകുകയാണ് ചെയ്യുന്നത്.

പ്രോട്ടീനുകളും നാരുകളും ധാരാളമടങ്ങിയ ഭക്ഷണമാണ് പ്രാതലിന് കഴിക്കേണ്ടത്. ഇത് ശരീരത്തിന്റെ മെറ്റബോളിസം നന്നായി നടത്തുന്നു. കൂടാതെ അമിതമായ പ്രാതല്‍ ദഹിപ്പിക്കാനായി ശരീരം കൂടുതല്‍ സമയവും എടുക്കുന്നു. ഇതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന് തോന്നല്‍ അവരിലുണ്ടാക്കുകയും ചെയ്യും. അതേസമയം പ്രഭാതത്തിലെ ഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമെന്നും പ്രാതല്‍ ഒഴിവാക്കുന്ന ഒരാള്‍ അമിത ഭാരത്തിലേക്കാണ് പട്ടിണികിടക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു.

അമിത ഭാരം കുറക്കാനായി പ്രാതലും ഉച്ച ഭക്ഷണവും നന്നായി കഴിച്ച് രാത്രി ഭക്ഷണം ഒഴിവാക്കുന്ന രീതിയും ഫലപ്രതമാണെന്നും പഠനം പറയുന്നു. രാത്രി ഭക്ഷം പൂര്‍ണമായി ഒഴിവാക്കി 18 മണിക്കൂര്‍ ഫാസ്റ്റിങ് നടത്തിലായാല്‍ അത് അമിത ഭാരം കുറക്കാന്‍ ഫലപ്രതമായ രീതിയാണെന്നാണ് ചെക്ക് റിപ്ലബിക്കിലെ ലോമ ലിന്റാ യൂണിവേഴ്സിറ്റി പഠനം വ്യക്തമാക്കുന്നത്.

പ്രാതലില്‍ മുട്ട കഴിക്കുന്നതും നല്ലതാണ്. മുട്ടയിലെ പ്രോട്ടീന്‍ വിശപ്പ് തടയുന്നതോടൊപ്പം ശരീരത്തിലെ അധിക കലോറിയെ എരിച്ചു കളയുകയും ചെയ്യുന്നു. എന്നാല്‍, പഞ്ചസാരയും മധുര പലഹാരങ്ങളും ഒഴിവാക്കുക. മധുരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതോടൊപ്പം നിങ്ങളിലെ വിശപ്പിനെ വര്‍ധിപ്പിക്കുകയും ചെയ്യും. അമിത പ്രാതല്‍ ഭാരം ഇതിനാല്‍ തന്നെ കുട്ടികള്‍ക്ക് രാവിലെ അമിത ഭക്ഷണം നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കരുതെന്നും ആരോഗ്യമേഖലയിലെ വിദഗ്തര്‍ പറയുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: