അമിതമദ്യപാനം:അയര്‍ ലന്‍ഡില്‍ കാന്‍സറിനു സാധ്യതയേറുന്നു

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പകുതിയിലധികം പേരിലും കണ്ടുവരുന്ന അപകടകരമായ രീതിയിലുള്ള മദ്യപാനം കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍. NUI ഗാല്‍വേയിലെ HRB ക്ലിനിക്കല്‍ റിസര്‍ച്ച് ഫെസിലിറ്റി നടത്തിയ പഠനത്തിലാണ് രാജ്യത്തെ 54 ശതമാനവും യാതൊരു നിയന്തണവുമില്ലാതെ മദ്യപിക്കുന്നവരാണെന്നും 75 ശതമാനവും ‘binge’ sessions (drinking six standard drinks or more) ല്‍ മദ്യപിക്കുന്നവരാണെന്നും കണ്ടെത്തിയിരിക്കുന്നത്.

അഞ്ചുഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിലായി നടത്തിയ പ്രത്യേക പഠനത്തില്‍ അപകടകരമായ രീതിയിലുള്ള മദ്യപാന ശീലം മദ്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാന്‍സറുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. NUI ഗാല്‍വേയിലെ ഡോ.ആന്‍ഡ്രൂ സ്മിത്താണ് ഗവേഷണം നടത്തിയത്. അദ്ദേഹം 114,970 പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.

റിസര്‍ച്ചേഴ്‌സ് ടീം കാനഡയിലെ McMaster Universtiy കേന്ദ്രീകരിച്ച് 12 രാജ്യങ്ങളിലെ 115,000 പേരില്‍ നാലുവര്‍ഷമായി നടത്തിയ പഠനത്തില്‍ 36,000 പേര്‍ മദ്യപിക്കുന്നവരാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാന്‍സറിന്റെ (mouth, oesophagus, stomach, liver, colorectal, breast, ovary and head and neck എന്നിവിടങ്ങളിലുണ്ടാകുന്ന കാന്‍സര്‍) സാധ്യത 51 ശതമാനം അധികരിച്ചിരിക്കുന്നതായി കണ്ടെത്തി.

ഈ പഠനറിപ്പോര്‍ട്ടിനെ പബ്ലിക് ഹെല്‍ത്ത് പോളിസി മേക്കേഴ്‌സ് ഗൗരവമായി കാണണമെന്ന് HRB ചീഫ് എക്‌സിക്യൂട്ടിവ് ഗ്രഹം ലവ് പറഞ്ഞു. അയര്‍ലന്‍ഡിലെ പകുതിയിലധികം പേര്‍ അമിതമദ്യപിക്കുന്നവരാണെന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്. ഈ സാഹചര്യത്തില്‍ മദ്യപാനം മൂലമുണ്ടാകുന്ന കാന്‍സര്‍ സാധ്യതയെക്കുറിച്ച് ശക്തമായ ബോധവല്‍ക്കരണവും അമിതമദ്യപാനം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങളും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: