അഭി.കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി അയര്‍ലണ്ടില്‍ എത്തി, ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ ഇന്ന് തുടങ്ങും

ഡബ്ലിന്‍: മഹാ പരിശുദ്ധനായ ചാത്തുരുത്തിയില്‍ ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി)യുടെ ഓര്‍മ്മ പെരുന്നാളിനും, ഡബ്ലിന്‍ കണ്‍വെന്‍ഷനും നേതൃത്വം നല്കുന്നതിനായി അയര്‍ലണ്ടില്‍ എത്തിയ അഭി. കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനിക്ക് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഫാ.ജോബിമോന്‍ സ്‌കറിയ,ഫാ.ബിജു മത്തായി പാറേക്കാട്ടില്‍,സഭാ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസസമൂഹം വരവേല്‍പ്പ് നല്‍കി.

28 ബുധനാഴ്ച്ച(ഇന്ന്) വൈകുന്നേരം 6 മണി മുതല്‍ 9 മണി വരേയും, വ്യാഴാഴ്ച്ച രാവിലെ 10 മണി മുതല്‍ 3 മണി വരേയും,വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ 3 മണി വരേയ്മാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.പള്ളിയുടെ പത്താമത് വാര്‍ഷിക പെരുന്നാള്‍ നവംബര്‍ മാസം ഒന്നാം തീയതി ഞായറാഴ്ച്ച നടത്തപ്പെടും.ഡബ്ലിന്‍ സ്മിത്ഫീല്‍ഡുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ വച്ചാണ് ഡബ്ലിന്‍ കണ്‍വെന്‍ഷനും പെരുന്നാള്‍ ശുശ്രൂഷകളും നടത്തപ്പെടുന്നത്

Share this news

Leave a Reply

%d bloggers like this: