അഭിഷേകാഗ്‌നി മിനിസ്ട്രി അയര്‍ലന്‍ഡ് ഒരുക്കുന്ന കുട്ടികള്‍ക്കായുള്ള വിശ്വാസ പരിശീലന ക്യാമ്പ് (FAITH FEST) 2019

ഇഞ്ചിക്കോര്‍ : അഭിഷേകാഗ്‌നി മിനിസ്ട്രി അയര്‍ലന്‍ഡ് ഒരുക്കുന്ന കുട്ടികള്‍ക്കായുള്ള വിശ്വാസ പരിശീലന ക്യാമ്പ് (FAITH FEST) 2019 ഈ മാസം 21,22 തീയതികളിലായി ഇഞ്ചിക്കോര്‍ പള്ളിക്കടുത്തുള്ള (OBLATE CHURCH) സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.(ലൂക്കാ 2 : 52) കുട്ടികളുടെ വിശ്വാസപരിശീലന ധ്യാനം നയിക്കുന്നത് ക്രിസ്ത്യന്‍ റിട്രീറ്റ് സെന്റര്‍ കോട്ടയം ഡയറക്ടറായ മേരിക്കുട്ടി ചേച്ചിയുടെ നേതൃത്വത്തില്‍ ആണ്.

കുട്ടികള്‍ക്കായി മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് ഈ വിശ്വാസ പരിശീലനം നടത്തുന്നത്, (5-8,9-12, 13-17) ഇതിലേക്കായി 5 മുതല്‍ 17 വയസ്സുവരെയുള്ള എല്ലാ കുട്ടികളെയും പ്രാര്‍ത്ഥനയോടെ സ്വാഗതം ചെയ്യുന്നു. ഉച്ച ഭക്ഷണവും സ്‌നാക്‌സും വിതരണം ചെയ്യുന്നതായിരിക്കും. ഈ ധ്യാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍, afcmteamireland.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Nileesh_-0892539641, Ann-0857340862

Share this news

Leave a Reply

%d bloggers like this: