അഭിരുചി പരീക്ഷയ്ക്ക് ഇനി മുതല്‍ നഴ്‌സുമാര്‍ നേരിട്ട് അധികൃതരുമായി ബന്ധപ്പെടണം, ഫീസ് നേരിട്ടടയ്‌ക്കേണ്ടി വന്നേക്കും

 

ഡബ്ലിന്‍: വരും ദിവസങ്ങളില്‍ റോയല്‍ കോളെജ് ഓഫ് സര്‍ജന്‍ നടത്തുന്ന അയര്‍ലന്‍ഡ് നഴ്‌സിങ്ങ് റജിസ്‌ട്രേഷന്റെ കത്തിടപാടുകള്‍ നേരിട്ട് ഉദ്യോഗാര്‍ത്ഥികളുമായി മാത്രമെന്ന് സൂചന. ഇതോടെ ഫീസ് അടയ്‌ക്കെണ്ടതും ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടാകേണ്ടിവരും.

നിലവില്‍ തൊഴില്‍ ദാതാവോ, അല്ലെങ്കില്‍ ഏജന്റോ ആണ് ഫീസ് അടച്ച് നഴ്‌സുമാരെ പരീക്ഷയ്ക്കായി കൊണ്ടുവരുന്നത്.എന്നാല്‍ പുതിയ നീക്കത്തോടെ ഇതിന് അവസാനമാകുമെന്നാണ് കരുതപ്പെടുന്നത്.കഴിഞ്ഞ പരീക്ഷയില്‍ നിരവധി ആളുകളാണ് പരീക്ഷയ്ക്ക് ഹാജരാകാതിരുന്നത്.ഇത് ഏജന്റുമാര്‍ക്കും നഴ്‌സിങ്ങ് ഹോം ഉടമകള്ക്കും വമ്പന്‍ നഷ്ടമാണ് വരുത്തി വച്ചത്.

എന്നാല്‍ ഐ ഇ എല്‍ ടി എസ്പരീക്ഷയില്‍ ക്രമക്കേടുകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെന്ന സംശയം ഉയര്‍ന്നതോടെ അധികൃതര്‍ സംശയമുള്ളവര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു.ഇതോടെയാണ് നിരവധി പേര്‍ പരീക്ഷ എഴുതാതെ ഒഴിവായതെന്നാണ് സൂചന. രാജ്യത്ത് വന്ന് താമസിച്ചവരും കേരളത്തില്‍ നിന്ന് ടിക്കറ്റ് എടുത്ത് വരാതിരുന്നവരും ഉള്‍പ്പെടെയാണിത്.ഐ എ എല്‍ ടി എസ് പരീക്ഷ എഴുതാന്‍ മൂന്ന് അവസരങ്ങള്‍ ആണ് ഇത്തരക്കാര്‍ക്ക് അധികൃതര്‍ അനുവദിച്ചത്. വിവിധ രാജ്യങ്ങളില്‍ ഇതിനായി പ്രത്യേക മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന സൂചന.

വമ്പന്‍ തുക വാങ്ങി ഇംഗ്ലീഷ് ഭാഷാ പരീക്ഷയ്ക്ക് മലയാളി നഴ്‌സുമാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കുന്നതിനായി ക്രമക്കേടുകള്‍ നടത്തുന്നത് മലയാളികള്‍ ആണന്നാണ് വിവരം.സമീപകാലത്ത് ഏകദേശം 196 നഴ്‌സുമാരുടെ ഐ ഇ എല്‍ ടി എസ് പരീക്ഷയുടെ ഫലങ്ങളാണ് അനേഷണങ്ങളുമായി ബന്ധപ്പെട്ട് തടഞ്ഞു വച്ചതെന്ന് പറയപ്പെടുന്നു.ഇത്തരത്തില്‍ ഇ മെയില്‍ ലഭിച്ചവരുടെ വിവരങ്ങള്‍ ഐറീഷ് നഴ്‌സിങ്ങ് ബോര്‍ഡിലും എത്തിയതോടെ ഇത്തരക്കാര്‍ പരീക്ഷ എഴുതിയാലും പിന്‍ നമ്പര്‍ ലഭിക്കാത്ത സ്ഥിതി വിശേഷം ഉണ്ടായി.ഇതാണ് പലരേയും പരീക്ഷയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: