അഭിയുടെ ഈസ്റ്റര്‍

നഗരം ഓടി തളര്‍ന്ന സായാഹ്നമായിരുന്നു അത് .അലക്‌സ് ,താന്‍ പോകുന്നില്ലേ ?.സഹപ്രവര്‍ത്തകന്റെ ചോദ്യം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി .പോകാന്‍ തുടങ്ങുന്നു .അപ്പൊ ഹാപ്പി ഈസ്റ്റര്‍.തിങ്കള്‍ കാണാം .

ഹാപ്പി ഈസ്റ്റര്‍ ,അലക്‌സിന് ചിരി വന്നു പൊടുന്നനെ കരച്ചിലും .അയാള്‍ക്ക് അമ്മയെ വിളിക്കാന്‍ തോന്നി .റ്റോണിനപ്പുറം അമ്മച്ചിയുടെ സ്വരം അയാള്‍ പൊടുന്നനെ കട്ട് ചെയ്തു . സെക്കന്‍ഡുകള്‍ക്കുള്ളില്‍ അയാളുടെ സെല്‍ ശബ്ദിച്ചു തുടങ്ങി .മോനെന്തിനാ കട്ട് ചെയ്‌തേ .ഒന്നുമില്ലമ്മച്ചി വെറുതെ വിളിച്ചതാ.കുഴപ്പമില്ലെടാ എല്ലാം ശരിയാകും .നീ വരികേല എന്നറിയാം എന്നാലും നിന്റെ പ്രിയപ്പെട്ട താറാവ് മപ്പാസ് ഇത്തവണയും ഞാന്‍ ഉണ്ടാക്കും കേട്ടോ .ശരിയമ്മച്ചി പിന്നെ വിളിക്കാം .അലെക്‌സിന് എണീറ്റ് ഓടാന്‍ തോന്നി .തന്റെ കാലുകള്‍ കേട്ട് പിണഞ്ഞു കിടക്കുന്നതും അയാള്‍ അറിഞ്ഞു

എടോ അഭീ ഹാപ്പി വിഷു .അപ്പോള്‍ ഇത്തവണ എന്താണ് ആഘോഷിക്കുന്നത് ??ഓ അത് പതിവുപോലെ അഭിരാമി സാമ്പാര്‍ വെച്ച് ഈസ്റ്റര്‍ ആഘോഷിക്കും അല്ലെ .ചോദ്യം നാന്‍സി യുടേതായിരുന്നു .അഭി അഭിമാനത്തോടെ ഒരു ചിരി ചിരിച്ചു .ഓ ആ കാര്യത്തില്‍ അഭി ഒരു ഭാഗ്യവതി തന്നെ ഇങ്ങിനെ അഡ്ജസ്റ്റ് ചെയ്യുന്ന ഒരു അച്ചായനെ കിട്ടിയല്ലോ നാന്‍സി തുടര്‍ന്നു.ഓ എന്തു അഡ്ജസ്‌റ്‌മെന്റ് എന്റെ കുടുംബമാണ് ഞാന്‍ അഡ്ജസ്റ്റ് ചെയ്തത് അലക്‌സ് ആ കാര്യത്തില്‍ ലക്കി അല്ലെ .അപ്പ മരിച്ചിട്ടു പോലും അടഞ്ഞുകിടന്ന അഗ്രഹാര വാതില്‍ .അഭി ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു.
അപ്പൊ ശരിയെടോ തിങ്കള്‍ കാണാം .

അമ്മാള്‌സ് ഇത്ര മതിയോ ……..അലക്‌സ് വിഷു കണി ഒരുക്കുന്ന തിരക്കിലാണ് .ആഹാ പഠിച്ചു പോയല്ലോ .പൂജാമുറിയിലെ വിളക്കിനേക്കാള്‍ മനോഹരമായി അഭിയുടെ കണ്ണുകള്‍ തിളങ്ങുന്നത് പോലെ അലെക്‌സിന് തോന്നി .മനസ്സിലേക്ക് വന്ന ബാക്കി ചിന്തകളെ അലക്‌സ് കാറ്റില്‍ പറത്തി വിട്ടു .തനിക്കു വേണ്ടി കുടുംബം ഉപേക്ഷിച്ചു വന്ന ഒരു തനി പാലക്കാടുകാരി .

ഇതാരാ ഈ അലാറം വെച്ചത് .അഭീ അഭീ അലെക്‌സിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു .നല്ല ഉറക്കമായിരുന്നു .അലക്‌സ് ഞാന്‍ കുളിക്കുവാ .കാളിങ് ബെല്‍ ആയിരിക്കും .ശരിയാണല്ലോ അലാറം അല്ല .ഇത്ര രാവിലെ ഇതാരാ ??? .ചേട്ടായിയെ നല്ലൊരു ഈസ്റ്റര്‍ ആയിട്ട് എന്നാ പരിപാടി അലെക്‌സിന് ഒരു മിനിറ്റു വേണ്ടി വന്നു .ഓ അപര്‍ണ അഭിയുടെ അനിയത്തി .വാട്ട് എ നൈസ് സര്‍പ്രൈസ് .അഭി ഒരു നിമിഷം അദ്ഭുത സ്തബ്ധയായി നിന്ന് .പിന്നീട് പൊട്ടിക്കരഞ്ഞു .താനെന്താടോ കുളമാക്കോ.അപ്പുവിന് ഒരു മാറ്റവും ഇല്ല.പണ്ടത്തെ അതെ ചുറുചുറുക്ക് അങ്ങിനെ തന്നെ .അപര്‍ണ എത്രയും സ്മാര്‍ട് ആണെന്ന് ഞാനും വിചാരിച്ചില്ല അലക്‌സ് ന്റെ മനോഗതം അല്പം ഉറക്കെയായി പോയി .

അപ്പൊ ഈസ്റ്റര്‍ ആയിട്ട് എന്താ സ്‌പെഷ്യല്‍ .പതിവ് പോലെ സാമ്പാര്‍ അവിയല്‍ .അലക്‌സ് പകുതി ചിരിയോടെ പറഞ്ഞു .ശ്രീറാം അര്‍ത്ഥഗര്‍ഭ നോട്ടം അപ്പുവിലെക്കെറിഞ്ഞു .അപ്പൊ ചേട്ടനും അനിയനും കൂടെ ഇവിടെയിരുന്ന് കത്തി വെക്കു ഞങ്ങള്‍ കുറച്ച് കുടുന്ബകാര്യം പറയട്ടെ അപ്പു നീയെന്താ ഈ പറയുന്നേ .എനിക്ക് ഇനിയും മാറാന്‍ ……………അഭീ ആരാ ഇവിടെ മാറിയത് .ഇതാരും മാറുന്നതിന്റെ പ്രശ്‌നമൊന്നുമില്ല .കാഴ്ചപ്പാടുകള്‍ കാലഹരണപ്പെടുന്നതിന്റെയാണ് .ഒന്ന് കൂടെ ആലോചിച്ചു നോക്കിക്കേ .

ഇടവഴി കടന്നു തിരിഞ്ഞു വന്ന കാറില്‍ നിന്നിറങ്ങി വന്ന മകനെയും മരുമകളെയും കണ്ട അന്നമ്മ ചേടത്തി ഒരു പുഞ്ചിരിയോടെ കര്‍ത്താവിന്റെ ക്രൂശിത രൂപത്തിലേക്ക് നോക്കി .ഈ വര്ഷം ഉയിര്‍പ്പു അത് എനിക്കുള്ളതാണല്ലോ കര്‍ത്താവേ ………………….

 

Aswathy Plackal

Share this news

Leave a Reply

%d bloggers like this: