അഭിമന്യു കൊലക്കേസില്‍ കൊല നടത്തിയെന്ന് സംശയിക്കുന്ന മുഹമ്മദ് പോലീസ് പിടിയില്‍

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തി കൊല ചെയ്യപ്പെട്ട അഭിമന്യു കൊല കേസില്‍ പ്രധാന പ്രതിയെന്നു സംശയിക്കുന്ന വിദ്യാര്‍ത്ഥി പിടിയില്‍. മഹാരാജാസില്‍ പഠിക്കുന്ന ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദിനെ ചില നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ദിവസം അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചു വരുത്തിയത് മുഹമ്മദ് ആണെന്ന് പോലീസ് പറയുന്നു. കേസിലെ പ്രധാന പ്രതി മുഹമ്മദ് ആണെന്നാണ് പോലീസ് ഭാഷ്യം.

പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കും. പ്രതികളെന്ന് സംശയിക്കുന്നവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതില്‍ നിന്നാണ് മുഹമ്മദിന് കൊലപാതത്തില്‍ നേരിട്ട് ബന്ധം സ്ഥിരീകരിക്കപ്പെട്ടത്. ക്യാമ്പസ് രാഷ്ട്രീയത്തില്‍ സംഭവിച്ച ഏറ്റവും അവസാനത്തെ സംഭവമെന്ന നിലക്ക് രാഷ്ട്രീയത്തെ കലാലയങ്ങളില്‍ നിന്നും പൂര്‍ണമായി തുടച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഹൈക്കോടതിയില്‍ ഇതിനുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടു.

ഡികെ

Share this news

Leave a Reply

%d bloggers like this: