അഭയാര്‍ഥി ബോട്ടു മുങ്ങി 10 മരണം;34 പേരെ കാണാതായി

ഏതന്‍സ്: ലെസ്‌ബോസ് ദ്വീപിനു സമീപം അഭയാര്‍ഥി ബോട്ടുമുങ്ങി 10 പേര്‍ മരിച്ചു. 34 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. 242 പേരെ ഗ്രീക്ക് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഈജിയന്‍ കടലിലുള്ള ലെസ്‌ബോസ് ദ്വീപ്, തുര്‍ക്കി തീരത്തുനിന്നു പത്തുകിലോമീറ്റര്‍ അകലെയാണ്.

യൂറോപ്പിലേക്കുള്ള ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ലെസ്‌ബോസിലെത്തുന്നത്. ലിബിയന്‍ തീരത്തുനിന്ന് മിക്ക അഭയാര്‍ഥികളും ഇപ്പോഴും തിരഞ്ഞെടുക്കുന്നത് അപകടകരമായ വഴിയാണെന്ന് ഇറ്റാലിയന്‍ അധികൃതര്‍ പറയുന്നു. ബുധനാഴ്ചമാത്രം ഇവിടെ ഏഴ് രക്ഷാദൗത്യങ്ങളിലായി 1042 പേരെ രക്ഷപ്പെടുത്തിയതായി ഇറ്റലി പറഞ്ഞു. ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ജര്‍മനി, സ്‌ളോവേനിയ എന്നീരാജ്യങ്ങളുടെ നാവികസേനാ കപ്പലുകളും രക്ഷാദൗത്യത്തില്‍ പങ്കുചേരുന്നുണ്ട്.

ഈവര്‍ഷം ഇതുവരെ ഏഴുലക്ഷത്തിലധികം അഭയാര്‍ഥികള്‍ ബോട്ടുകളിലൂടെ കടല്‍താണ്ടി യൂറോപ്പിലെത്തിയതായാണ് യു.എന്‍. കണക്ക്. അതില്‍ കൂടുതലും സിറിയയില്‍നിന്നുള്ളവരാണ്. ശൈത്യകാലം ആസന്നമായതോടെ അഭയാര്‍ഥിപ്രവാഹം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: