അഭയാര്‍ത്ഥി ബോട്ട് മുങ്ങി…നാനൂറോളം പേരെ രക്ഷിച്ചു

ഏതന്‍സ്:  എഴൂന്നൂറോളം ആഫ്രിക്കന്‍ കുടിയേറ്റക്കാരുമായി മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി. നൂറ് കണക്കിന് പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന നിഗമനം. ലിബിയന്‍ തീരത്താണ് അപകടം ഉണ്ടായിരിക്കുന്നത്. ഇരുപത്തിയഞ്ച് പേരുടെ മൃതദേഹം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട് 400-600 ഇടയില്‍ യാത്രികരുണ്ടായിരിക്കാമെന്നാണ് ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് കരുതുന്നത്. 400 പേരെ രക്ഷപ്പെടുത്തിയതായാണ് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്സിആര്‍ പറയുന്നത്. എത്രപേര്‍ ബോട്ടിലുണ്ടായിരുന്നെന്ന് കൃത്യമായ കണക്കില്ലാത്തിനാല്‍ കൂടുതല്‍ കാണാതവരെത്രെയന്നോ എത്ര പേര്‍ മരിച്ചിരിക്കാമെന്ന് നിഗമനം സാധ്യമല്ല.

രക്ഷാ പ്രവര്‍ത്തന ബോട്ടുകള്‍ സമീപത്ത് വരുമ്പോള്‍ ബോട്ട് മുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. മനുഷ്യാവകാശ ഗ്രൂപ്പായ മെഡിസിന്‍സ് സാന്‍സ് ഫ്രന്‍റിയേഴ്സിന്‍റെ കപ്പല്‍ ഡിഗ്നിറഅറി ഴണ്‍ മേഖലയില്‍ റോന്തു ചുറ്റുന്നുണ്ടായിരുന്നു. ഇവര്‍ എഴുനൂറ് പേരോളം ഉള്ളതായ അഭയാര്‍ത്ഥി ബോട്ട് മുങ്ങിയെന്ന് ട്വീറ്റ് ചെയ്തിരുന്നു. മരണം എത്രയെന്ന് വ്യക്തമല്ലെന്നും ട്വീറ്റ് പറയുന്നു. രക്ഷപ്പെട്ടവരില്‍ പലസ്തീനില്‍ നിന്നുള്ള ഒരു വയസുകാരിയടക്കം ഉണ്ട്. വെള്ളത്തിനിടയില്‍ നിന്ന് കുട്ടിയുടെ അച്ഛന്‍ മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു കുട്ടിയെ. അമിതമായി യാത്രക്കാരുള്ളതിനാല്‍ ബോട്ട് മറിയുകയായിരുന്നുവെന്ന് ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കുന്നു.

ലോകത്തിലെ മരണം വിതക്കുന്ന അതിര്‍ത്തിയായി മെഡിറ്ററേനിയന്‍ കടല്‍ മാറുകയാണ്. ഈ വര്‍ഷം മാത്രം രണ്ടായിരത്തിലേറെ പേരാണ് കുടിറ്റത്തിനിടയില്‍ മുങ്ങി മരിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 3,279ആയിരുന്നു. ഏപ്രില്‍ 800 പേരുമായിട്ടായിരുന്നു മത്സബന്ധനബോട്ട് മുങ്ങിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇവിടെയുണ്ടാ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്.

Share this news

Leave a Reply

%d bloggers like this: