അഭയാര്‍ത്ഥി ജിഹാദികളെ മാതൃരാജ്യത്തെത്തിക്കാന്‍ നീക്കം: അയര്‍ലന്‍ഡ് ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഭീതിയില്‍

ഡബ്ലിന്‍: യുദ്ധമേഖലയില്‍ നിന്നും ജിഹാദികളായ അഭയാര്‍ത്ഥികളെ അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാന്‍ ശ്രമം. ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാന കേന്ദ്രവും തകര്‍ത്തതായി യു.എസ് ഭീകര വിരുദ്ധ സേന അറിയിച്ചതോടെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരെ അവരുടെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ അസംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. സിറിയന്‍ ക്യാമ്പില്‍ സന്‍സാല്‍ക്കി സ്വദേശി ലിസ സ്മിത്തിനെ കൂടാതെ അലക്സാണ്ടര്‍ ബെക്ക് മിര്‍സേവ് എന്ന ഐറിഷുകാരനും ഇക്കൂട്ടത്തിലുണ്ട്.

ഭീകരവാദവുമായി ബന്ധപ്പെട്ടവരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിനെതിരെ അയര്‍ലണ്ടില്‍ വന്‍ പ്രതിഷേധമാണ് ആളിക്കത്തുന്നത്. ഏകദേശം 50 ഐറിഷുകാര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനത്തില്‍പ്പെട്ട് സിറിയയില്‍ എത്തിയിട്ടുണ്ടെന്നാണ് ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇവരില്‍ പലരും യുദ്ധത്തില്‍ മരണപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ഒരിക്കല്‍ ഭീകരസംഘടനയുടെ കൂടെ നിന്നവര്‍ രാജേത്തേക്ക് തിരിച്ചെത്തിയാലും ഇവര്‍ ബീണ്ടും തീവ്രവാദം വളര്‍ത്തുമോ എന്ന ആശങ്കയും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്.

ഐറിഷുകാരായ ജിഹാദികള്‍ക്കെല്ലാം ഇരട്ട പൗരത്വം ഉണ്ടായിരുന്നു. എന്നാല്‍ ലിസ സ്മിത്തിന് ഐറിഷ് പൗരത്വം മാത്രമാണ് ഉള്ളത്. യു.എന്നിന്റെ മനുഷ്യാവകാശ നിയമം അനുസരിച്ച് പൗരത്വമുള്ള വ്യക്തികള്‍ക്ക് ആ നാട്ടില്‍ ജീവിക്കാന്‍ ജന്മാവകാശമുണ്ട്. ലിസ തിരിച്ചെത്താന്‍ ഐറിഷ് സര്‍ക്കാര്‍ ആദ്യം തയാറായെങ്കിലും രാഷ്ട്രീയ കക്ഷി ഭേദമന്യേ ഇവരെ തിരിച്ചെത്തിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുകയാണ്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി ക്ഷയിച്ചെങ്കിലും ബാക്കിയുള്ള അഭയാര്‍ത്ഥി ജിഹാദികളിലൂടെ ഇത് വളര്‍ന്നേക്കാം എന്ന ആശങ്കയും ശക്തമാണ്. സിറിയന്‍ ക്യാമ്പില്‍ ഉള്ളവരില്‍ നല്ലൊരു ശതമാനവും യൂറോപ്യന്‍ പൗരന്മാര്‍ തന്നെയാണ്. ഇവര്‍ യൂറോപ്പില്‍ തിരിച്ചെത്തുന്നതില്‍ ആശങ്കയും നിലനില്‍ക്കുകയാണ്.

അഭയാര്‍ത്ഥി വിഷയത്തില്‍ യു.എന്നിന്റെ തീരുമാനങ്ങള്‍ മാനിക്കേണ്ടി വരും എന്നതും പ്രതിസന്ധിയുണ്ടാക്കും. ക്യാമ്പില്‍ കഴിയുന്നവരെല്ലാം തന്നെ ഇപ്പോഴും ഭീകരസംഘടനയോട് കൂറ് പുലര്‍ത്തുന്നവരാണ്. ഭാവിയില്‍ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകള്‍ കരുത്താര്‍ജ്ജിക്കാന്‍ അവസരം നല്‍കത്തക്ക അഭയാര്‍ത്ഥി നിയമമാണ് ലോകരാജ്യങ്ങള്‍ക്ക് ആവശ്യമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ യു.എന്നിനോട് അതൃപ്തി അറിയിച്ചുകഴിഞ്ഞു.

ഡികെ

Share this news

Leave a Reply

%d bloggers like this: