അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് ഐറിഷുകാര്‍ അനുകൂലം..ഗാര്‍ഡയുടെ ശക്തമായ പരിശോധന വേണമെന്നും അഭിപ്രായം

ഡബ്ലിന്‍: അഭയാര്‍ത്ഥികള്‍ ഗാര്‍ഡയുടെ നിരീക്ഷണത്തില്‍ ആയിരിക്കണമെന്ന് 88 ശതമാനം വരുന്ന  ഐറിഷുകാരും അഭിപ്രായപ്പെടുന്നതായി സര്‍വെ. റെഡ് സീപോള്‍ സര്‍വെയിലാണ് പങ്കെടുത്തതില്‍ ഭൂരിഭാഗം പേരും അഭയാര്‍ത്ഥികളുടെ മേല്‍ ഗാര്‍ഡയുടെ നിരീക്ഷണം വേണമെന്ന് പറയുന്നത്.  നാലായിരിത്തോളം വരുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ 67 ശതമാനം പേരും ശരിവെയ്ക്കുന്നുമുണ്ട്.  എന്നാല്‍ അയര്‍ലന്‍ഡിനെ സംബന്ധിച്ച് ഈ സംഖ്യ വളെരെ  വലുതാണെന്ന് മൂന്നില്‍ ഒരാളും വിശ്വസിക്കുകയും ചെയ്യുന്നു. അഞ്ചില്‍ ഒരാള്‍  കരുതുന്നത് അയര്‍ലന്‍ഡ്  കൂടുതല്‍ പേരെ സ്വീകരിക്കണമെന്നുമാണ്.  തങ്ങളുടെ സമൂഹത്തിന് അകത്ത് അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് ഭൂരിഭാഗം പേരും തുറന്ന സമീപനമാണ് പ്രകടിപ്പിക്കുന്നത്.  60 ശതമാനം പേര്‍ക്കും തൊട്ടടുത്ത് റഫ്യൂജികള്‍ താമസിക്കുന്നത് സന്തോഷമേ ഉള്ളൂ.

ജനങ്ങളുടെ പ്രധാന ആശങ്ക അഭയാര്‍ത്ഥികളെ ശരിയാം വണ്ണം പുനരധിവാസം നടത്തില്ലെന്നതിനെകുറിച്ചാണെന്ന്  റഫ്യൂജി കൗണ്‍സില്‍  ചീഫ് എക്സിക്യൂട്ടീവ് സൂ കോളോണ്‍ പറയുന്നു. അഭയാര്‍ത്ഥികളെ പരിശോധിച്ച് ശേഷമാണ് രാജ്യത്ത് എത്തിക്കുന്നത്.   ഇവരുടെ വിരലടയാളവും എടക്കുന്നുണ്ട്. യുഎസ് കുടിയേറ്റക്കാരെ അഭയാര്‍ത്ഥിയായി തെറ്റ്ദ്ധരിക്കുന്നവരും ഉണ്ട്.  സുരക്ഷാ പരിശോധനയില്‍ പ്രശ്നമൊന്നുമില്ലെങ്കില്‍ തങ്ങളുടെ അയല്‍ക്കാരായി അഭയാര്‍ത്ഥികള്‍ വരുന്നതില്‍ ജനങ്ങള്‍ക്ക് പൊതുവെ എതിര്‍പ്പില്ല. സര്‍വെയില്‍ ഒരു കാര്യം മനസിലാക്കുന്നത് പലര്‍ക്കും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതും മറ്റുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ അറിയില്ലെന്നതാണ്.

ലോക്കല്‍ അതോറിറ്റിഹൗസിങ്  ആണ് മിക്കവരും അഭയാര്‍ത്ഥികള്‍ക്ക് നല്ലതായിരിക്കുക എന്ന് അഭിപ്രായപ്പെടുന്നുണ്ട്. 65 ശതമാനം പേര്‍ ഈ അഭിപ്രായം പങ്ക് വെയ്ക്കുന്നു. അയര്‍ലന്‍ഡിലെ വോട്ടര്‍മാരെ രണ്ട് തട്ടാക്കുന്ന വിഷയം തന്നെയാണ് കുടിയേറ്റം. മൂന്നില്‍ ഒരു ഭാഗം പേരും നാലായിരത്തോളം സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് അധികമാണെന്ന് കരുതുന്നുണ്ട്.  പ്രധാന ആശങ്ക കുറ്റകൃത്യങ്ങള്‍ കൂടാനുള്ള സാധ്യതയാണ്. 200 പേര്‍ ഇതിനോടകം അയര്‍ലന്‍ഡില്‍ അഭയം തേടിയിട്ടുണ്ട്.  അടുത്ത രണ്ട് വര്‍ഷത്തിനകമാകും ഐറിഷ് റഫ്യൂജി പ്രോട്ടക്ഷന്‍ പ്രോഗ്രാം വഴി മറ്റുള്ളവരെത്തുക.

എസ്

Share this news

Leave a Reply

%d bloggers like this: