അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് , അയര്‍ലന്‍ഡിന്‍റെ പകുതി ചെലവ് യൂറോപ്യന്‍ യൂണിയന്‍ വഹിക്കും

ഡബ്ലിന്‍: അയര്‍ലന്‍ഡ് നാലായിരം കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിന് ചെലവിടുന്ന തുകയും പകുതി യൂറോപ്യന്‍ യൂണിയന്‍ വഹിക്കും. 48 മില്യണ്‍ യൂറോയാണ് അയര്‍ലന്‍ഡ് കുടിയേറ്റക്കാരായി ചെലവിടുക.  ഒരു അഭയാര്‍ത്ഥിക്ക് ആറായിരം യൂറോ വീതമായിരിക്കും ശരാശരി ചെലവ്  വരുന്നത്. ആയിരം പേര്‍ക്ക് വര്‍ഷത്തേക്ക് 12 മില്യണ്‍ യൂറോയാണ് കണക്കാക്കുന്ന ചെലവ്. നേരത്തെ 1100 പേരെ സ്വീകരിക്കാന്‍ തീരുമാനിച്ചത് കൂടാതെ 2900 പേരെ കൂടി സ്വീകരിക്കുമെന്ന് ഐറിഷ് നീതിന്യായ വകുപ്പ് മന്ത്രി ഫ്രാന്‍സസ് ഫിറ്റ്സ് ജെറാള്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ തിങ്കളാഴ്ച്ച ബ്രസല്‍സലില്‍ നടന്ന യോഗത്തിലാണ് തീരുമാനിച്ചത്. യോഗത്തിന് മുമ്പ് ഉപ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ 5000 അഭയാര്‍ത്ഥികളെ വരെ അയര്‍ലന്‍ഡിന് സ്വീകരിക്കാമെന്ന് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.  അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതും നടപടികള്‍ക്കുമായി പുതിയ ടാസ്ക് ഫോഴ്സ് തയ്യാറാക്കുന്നുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും റെഡ് ക്രോസ് അടക്കമുള്ള എന്‍ജിഒകളില്‍ നിന്നുമുള്ളവരാണ് ടാസ്ക് ഫോഴ്സില്‍ ഉണ്ടാവുക. സുരക്ഷാ പ്രശ്നങ്ങള്‍ ഗാര്‍ഡയും വിദേശ പോലീസ് മേധാവികളും ഇന്‍റര്‍പോളും യൂറോപോളും കൂടി കൈകാര്യം ചെയ്യും.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. ക്രിമിനലുകളും കടന്ന് വരാനുള്ള സാധ്യതകളുണ്ട്. ഇത്തരം പ്രശ്നം കണ്ടെത്താന്‍ എല്ലാവരുടെയും വിരല്‍ അടയാളം എടുത്ത് സൂക്ഷിക്കുമെന്നും സൂചനയുണ്ട്. കുട്ടികള്‍, സ്ത്രീകള്‍, ഒറ്റപ്പെട്ട് പോയ പ്രായപൂര്‍ത്തിയാകത്തവര്‍ എന്നിവര്‍ക്കായി പ്രത്യേക പ്രോഗ്രാമുകളുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സാഹയത്തിനായി നല്‍കുന്ന പണം രാജ്യത്തിന‍്റെ കടവും കമ്മിയും കണക്കാക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുണൈറ്റഡ് നാഷന്‍സ് ഹൈ കമ്മീഷ്നേഴ്സ് ഫോര്‍ റഫ്യൂജീസ് അയര്‍ലന്‍ഡിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇമിഗ്രേഷന്‍ കൗണ്‍സില്‍ ഓഫ് അയര്‍ലന്‍ഡും സര്‍ക്കാര്‍ പ്രഖ്യാപത്തെ സ്വാഗതം ചെയ്തിരുന്നു.  മതിയായ സൗകര്യം നല്‍കാന്‍ കഴിയുക എന്നത് വെല്ലുവിളിയാമെന്ന് കൗണ്‍സില്‍ വ്യക്തമാക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: