അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത്…അയര്‍ലന്‍ഡിന് ആഞ്ജലാമെര്‍ക്കലിന്‍റെ വിമര്‍ശനം

ഡബ്ലിന്‍: അഭയാര്‍ത്ഥി വിഷയത്തില്‍ അയര്‍ലന്‍ഡിന്‍‌റെ ഇടപെടലിനെ വിമര്‍ശിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജലാ മെര്‍ക്കല്‍. അയര്‍ലന്‍ഡിനെ കൂടാതെ യുകെ ഡെന്‍മാര്‍ക്ക് എന്നിവര്‍ക്കെതിരെയും വിമര്‍ശനത്തിന്‍റെ മുനയുണ്ട്. ഓസ്ട്രിയയില്‍ യൂറോപ്യന്‍ നേതാക്കളുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. ചാനല്‍ 4 ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം മെര്‍ക്കല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ വീതം വെച്ച് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് രാജ്യങ്ങളുടെ സമ്പത്തിന്‍റെ അടിസ്ഥാനത്തിലാകണം എന്നാല്‍ അയര്‍ലന്‍ഡ് അടക്കമുള്ള രാജ്യങ്ങള്‍ ഇതിന് തയ്യാറാകുന്നില്ല.

കഴിഞ്ഞ ദിവസം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് അഭയാര്‍ത്ഥികളെന്ന് കരുതുന്നവരുടെ ശരീരാവശിഷ്ടങ്ങള്‍ കിട്ടിയ സംഭവത്തില്‍ യൂറോപ്യന്‍ നേതാക്കളെല്ലാം നടുങ്ങിയിരിക്കുകയാണെന്നും മെര്‍ക്കല്‍ പറഞ്ഞു. ബാല്‍ക്കന്‍ രാജ്യങ്ങളെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അഭിയാര്‍ത്ഥികളെ പങ്കിട്ടെടുത്ത് സഹായിക്കേണ്ടതുണ്ട്. യൂറോപ്യന്‍ യൂണിയനിന്‍റെ പൊതു നയത്തെ യുകെ അയര്‍ലന്‍ഡ് ഡെന്മാര്‍ക്ക് പോലുള്ള ചില രാജ്യങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകുന്നില്ലെന്നും മെര്‍ക്കല്‍ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്ളുള്ള സമയമാണിതെന്നും മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു.

അതേ സമയം അഭയാര്‍ത്ഥി വിഷയത്തില്‍ അയര്‍ലന്‍ഡിന്‍റെ ഇടപെടല്‍ അന്തര്‍ദേശീയ തലത്തില്‍ അഭിനന്ദനം പിടിച്ച് പറ്റിയിരുന്നു. അടുത്ത രണ്ട് വര്‍ഷത്തേക്ക് അറനൂറ് പേരെ അഭയാര്‍ത്ഥിയായി സ്വീകരിക്കുകയാണ് അയര്‍ലന്‍ഡ്. സിറിയ എറീത്ര രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കും ഇതില്‍ കൂടുതലും. നേവല്‍ സര്‍വീസ് ആകട്ടെ മെഡിറ്ററേനിയന്‍ മേഖലയിലൂടെ വരുന്ന അനധികൃത കുടിയേറ്റക്കാരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലും സജീവമാണ്.

Share this news

Leave a Reply

%d bloggers like this: