അഭയാര്‍ത്ഥികളെ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ റെഡ്‌ക്രോസ്

 

ഡബ്ലിന്‍: അഭയാര്‍ത്ഥി പ്രതിസന്ധി പരിഹരിക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ പദ്ധതികളുടെ ഭാഗമായി അയര്‍ലന്‍ഡ് 4000 അഭയാത്ഥികളെ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ വരുന്ന ആഴ്ചകളിലും മാസങ്ങളിലുമായി നടക്കും. സോഷല്‍ മീഡിയ ഗ്രൂപ്പും സന്നദ്ധ സംഘടനകളും നടത്തുന്ന കാംപെയ്‌നിലൂടെ ഇതുവരെ പതിനായിക്കണക്കിന് പേര്‍ അഭയാര്‍ത്ഥികള്‍ക്ക് ബെഡുകളും താമസസൗകര്യത്തിനുള്ള മറ്റ് വസ്തുക്കളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഐറിഷ് റെഡ്‌ക്രോസ് സൊസൈറ്റിയാണ് അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആര്‍ക്കെങ്കിലും അഭയാര്‍ത്ഥികള്‍ക്ക് താമസൗകര്യം നല്‍കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ റെഡ്‌ക്രോസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 01 6424 600 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ MirationCrisis@redcross.ie എന്ന ഇമെയില്‍ വിലാസത്തില്‍ മെയില്‍ അയയ്ക്കുകയോ ചെയ്യാം.

ഈ ആഴ്ചയാല്‍ 22,000 അഭയാര്‍ത്ഥികള്‍ സഹായം ആവശ്യപ്പെട്ട് ഗ്രീക്ക് ഐലന്‍ഡ് ഓഫ് ലെസ്‌ബോസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് റെഡ്‌ക്രോസ് പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: