അബ്ദുല്ല കുട്ടിയുടെ ബിജെപി അംഗത്വം ഇന്ന് : മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതായി സൂചന.

ഉത്തരമലബാര്‍ പിടിച്ചെടുക്കാന്‍ അബ്ദുള്ളക്കുട്ടിയെ ബി.ജെ..പി കളത്തിലിറക്കിയേക്കും. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലൂടെ ഇത് സാധ്യമാക്കുകയാണ് ലക്ഷ്യം.മുസ്ലിംവോട്ടുകള്‍ക്ക് വന്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമായേക്കും. പാര്‍ട്ടിക്ക് മതേതര മുഖമുണ്ടാക്കാന്‍ അബ്ദുളളക്കുട്ടിയുടെ സാന്നിധ്യം സഹായിക്കുമെന്ന് ബിജെപി കരുതുന്നു.

ബിജെപിയില്‍ ചേരുന്ന അബ്ദുള്ളക്കുട്ടി കര്‍ണാടക കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അത്തരമൊരു നീക്കത്തിന്റെ ഭാഗമായാണ് അബ്ദുള്ളക്കുട്ടി മംഗളൂരിവിലേക്ക് താമസം മാറ്റിയതെന്നും പറയപ്പെടുന്നു. രാല്‍ ആചാര്യയുടെ രാജി സര്‍ക്കാറിന് മുന്നില്‍ സത്യങ്ങള്‍ പറയാന്‍ ശ്രമിച്ചതിന്:കോണ്‍ഗ്രസ്

മോഡി പ്രശംസയെ തുടര്‍ന്ന് കോണ്‍ഗ്രെസ് പുറത്താക്കല്‍ നടപടി നേരിട്ടതിനെ തുടര്‍ന്ന് നരേന്ദ്രമോദി, അമിത് ഷാ എന്നിവര്‍ അബ്ദുല്ല കുട്ടിയെ ബിജെപി യിലേക്ക് സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരിടത്തും മത്സരിക്കാന്‍ അബ്ദുല്ല കുട്ടിക്ക് പാര്‍ട്ടി സീറ്റു നല്‍കിയിരുന്നില്ല.

ഇതിന്റെ മറുപടിയെന്നോണമാണ് മോഡി പ്രശംസ എന്നാണ് അഭ്യൂഹം. കോണ്‍ഗ്രസില്‍ വരുന്നതിനു മുന്‍പ് ഇടതു കാരനായ അബ്ദുള്ളകുട്ടി അന്ന് നടത്തിയ ആദ്യ മോഡി പ്രശംസയെ തുടര്‍ന്നാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നത്. പാര്‍ട്ടിയില്‍ നിന്നും നേരിട്ട അവഗണനയാണ് കോണ്‍ഗ്രസ് വിട്ടു പോകാന്‍ കാരണമെന്നാണ് സൂചന.

ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ എത്തിയാണ് എപി അബ്ദുള്ളക്കുട്ടി അംഗത്വം സ്വീകിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദയായിരിക്കും അബ്ദുള്ളക്കുട്ടിക്ക് അംഗത്വം നല്‍കുക.

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണ് തിരഞ്ഞെടുപ്പ് വിജയം. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Share this news

Leave a Reply

%d bloggers like this: