അബോര്‍ഷന്‍ നിയമം മാറും; ഹിതപരിശോധന അടുത്ത വര്‍ഷം

ഡബ്ലിന്‍: അബോര്‍ഷന്‍ നിയമം മാറ്റിയെഴുതാന്‍ സിറ്റിസണ്‍ അസംബ്ലിയില്‍ തീരുമാനമായി. ജനങ്ങളില്‍ നിന്നും ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ അബോര്‍ഷന്‍ നിയമം ഭേദഗതി അനിവാര്യമാണെന്ന് സിറ്റിസണ്‍ അസംബ്ലി തീരുമാനമെടുത്തു. അസംബ്ലി അംഗങ്ങളുടെ അഭിപ്രായം വോട്ടിനിട്ടപ്പോഴും ഭേദഗതിക്ക് അനുകൂല നിലപാട് പുറത്തു വന്നു.

അടുത്ത വര്‍ഷം ഹിത പരിശോധനയിലൂടെ അബോര്‍ഷന്‍ നിയമം മാറ്റിയെഴുതപ്പെടുമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സാസ് ഫിറ്റസ് ജെറാള്‍ഡ് പ്രതീകരിച്ചു. 12 ആഴ്ച വരെ ഗര്‍ഭാവസ്ഥയില്‍ അബോര്‍ഷന്‍ അനുവദിക്കാനും കുട്ടികള്‍ക്ക് വൈകല്യമോ, അമ്മമാര്‍ക്ക് അപകടമോ ഉണ്ടാക്കുന്ന ഗര്‍ഭവസ്ഥ കണക്കിലെടുത്ത് 22 ആഴ്ച വരെ അബോര്‍ഷന്‍ ചെയ്യാനുള്ള അനുമതിക്ക് സിറ്റിസണ്‍ അസംബ്ലി റിപ്പോര്‍ട്ടില്‍ അനുകൂല നിലപാട് ഉണ്ടായേക്കും. എട്ടാം ഭേദഗതി എടുത്ത് മാറ്റി അബോര്‍ഷന്‍ നിയമങ്ങള്‍ പൂര്‍ണമായി മാറ്റിയെഴുതപ്പെടണമെന്നാണ് ജസ്റ്റിസ് മിനിസ്റ്ററും, പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ മിനിസ്റ്ററും അഭിപ്രായപ്പെട്ടത്.

അസംബ്ലിയുടെ കരട് റിപ്പോര്‍ട്ട് മന്ത്രിസഭാ ചര്‍ച്ചക്ക് വെച്ച ശേഷമായിരിക്കും ഈ നിയമത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാവുകയെന്ന് അസംബ്ലി ചീഫ് എക്‌സിക്യൂട്ടീവ് നിയല്‍ ബഹാന്‍ വ്യക്തമാക്കി. ഗര്‍ഭവസ്ഥയിലുള്ള കുഞ്ഞിനും, ഗര്‍ഭം ചുമക്കുന്ന അമ്മയ്ക്കും ഒരുപോലെ നീതിയുക്തമായ തീരുമാനങ്ങള്‍ക്കാണ് പ്രഥമ പരിഗണന ലഭിക്കുക.

 

 
എ എം

Share this news

Leave a Reply

%d bloggers like this: