അബോര്‍ഷന്‍ കാര്‍ഡ് ബില്‍ ക്യാബിനറ്റിന്റെ പരിഗണനക്ക്

 

ഡബ്ലിന്‍: ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട ഡ്രാഫ്റ്റ് ബില്‍ ഇന്ന് മന്ത്രിസഭയുടെ പരിഗണനക്ക് എത്തും. ബില്ലിന്റെ സൂക്ഷ്മ പരിശോധനക്ക് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് തുടക്കമിടും. എട്ടാം ഭേദഗതി എടുത്തുകളയാനും 12 ആഴ്ച വരെ അബോര്‍ഷന്‍ അനുവദിക്കാനും നിര്‍ദ്ദേശിക്കാനുമുള്ള ബില്ലിന്റെ ആദ്യത്തെ സൂക്ഷ്മ പരിശോധനയാണ് ഇന്ന് നടക്കുന്നത്. രണ്ടാഴ്ച്ചക്കകം ബില്ലുമായി ബന്ധപ്പെട്ട അവസാന തീരുമാനമുണ്ടാകും. മാര്‍ച്ച് ആറാം തീയതി നടക്കുന്ന ക്യാബിനറ്റ് മീറ്റിങ് കഴിഞ്ഞ ഉടന്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുമെന്ന പ്രതീക്ഷിക്കപ്പെടുന്നു. അവസാനം നടക്കുന്ന കരട് ബില്‍ പരിശോധനക്ക് ശേഷം പോളിസി പേപ്പര്‍ ഇറക്കും. മേയ് അവസാനത്തോടെ റഫറണ്ടം നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: