അബോര്‍ഷന് ശേഷം ഗര്‍ഭസ്ഥ ശിശുവിന് വൈകല്യങ്ങള്‍ ഇല്ലായിരുന്നു എന്ന് കണ്ടെത്തി: ഡബ്ലിന്‍ നാഷണല്‍ മറ്റേര്‍ണിറ്റി ആശുപത്രിക്കെതിരെ അന്വേഷണം നടത്തും

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയത് മുതല്‍ മതിയായ കാരണങ്ങള്‍ ഇല്ലാതെ തന്നെ അബോര്‍ഷന്‍ നടത്തുന്നതായി പരാതി. ഗര്‍ഭസ്ഥ ശിശുവിന് നിസ്സാരമായ പ്രശ്ങ്ങള്‍ ഉണ്ടെങ്കിലും മറ്റു പുനഃ പരിശോധന ഇല്ലാതെയാണ് ആശുപത്രി അബോര്‍ഷന്‍ നടത്തുന്നതെന്ന് വ്യാപക പരാതി ഉയരുന്നു. അത്തരത്തിലുള്ള ഒരു കേസില്‍ അനാവശ്യമായി അബോര്‍ഷന്‍ നടത്തേണ്ടി വന്ന ദമ്പതിമാര്‍ ആശുപത്രിക്കെതിരെ പരാതി സമര്‍പ്പിച്ചിരിക്കുകയാണ്.

ഗര്‍ഭസ്ഥ ശിശുവിന് ക്രോമസോം തകരാര്‍ പരിശോധിക്കുന്ന ടെസ്റ്റ് നടന്നത് റോയല്‍ കോളേജ് ഓഫ് ഒബ്‌സ്റ്റേസ്ട്രിഷ്യന്‍ & ഗൈനക്കോളജിയില്‍ ആയിരുന്നു. ഇവിടെനിന്നും ലഭിച്ച ആദ്യ ടെസ്റ്റ് റിസള്‍ട്ട് അനുസരിച്ചു ഗര്‍ഭസ്ഥ ശിശുവിന് തകരാര്‍ ഉണ്ടെന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് നാഷണല്‍ മറ്റേര്‍ണിറ്റി ആശുപത്രിയില്‍ അബോര്‍ഷന് വിധേയമായി.

എന്നാല്‍ തൊട്ടടുത്ത് വന്ന മറ്റൊരു ടെസ്റ്റ് റിസള്‍ട്ട് അനുസരിച്ചു കുഞ്ഞിന് തകരാര്‍ ഇല്ലായിരുന്നു വെന്നും പരിശോധനയില്‍ തെളിഞ്ഞു. രണ്ടാമത്തെ റിസള്‍ട്ട് പുറത്തു വരുന്നതിനു മുന്‍പ് തന്നെ ആരോഗ്യവിദഗര്‍ അബോര്‍ഷന്‍ നടത്തുകയായിരുന്നു.

ഇതൊടെ അനാവശ്യമായി അബോര്‍ഷന് വിധേയമാകേണ്ടി വന്നതില്‍ ദമ്പതിമാര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കുകയായിരുന്നു. സാധരണ ഇത്തരം ക്രോമസോം വൈകല്യങ്ങള്‍ ഉള്ള ടെസ്റ്റുകളില്‍ ആദ്യത്തെ ടെസ്റ്റ് റിസള്‍ട്ട് തന്നെയായിരിക്കും രണ്ടാമത്തെ റിസള്‍ട്ടിലും കാണാറുള്ളതെന്നു ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു .90 ശതമാനത്തോളം കേസുകളിലും രണ്ടു ടെസ്റ്റ് റിസള്‍ട്ടും ഒരുപോലെ ആയിരിക്കും. അതിനാല്‍ രണ്ടാമത്തെ റിസള്‍ട്ട് വരുന്നതിനു മുന്‍പ് തന്നെ അബോര്‍ഷന്‍ നടത്താന്‍ നിര്‍ദേശിക്കയിരുന്നു.

ചുരുക്കം ചില കേസുകളില്‍ മാത്രമാണ് രണ്ടാമത്തെ റിസള്‍ട് വ്യത്യസ്തമാകാറുള്ളതെന്നു ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇവിടെ ആശുപരിക്കെതിരെ ആരോപണം ഉണ്ടാവാന്‍ കാരണവും ഇത് തന്നെയാണ്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അബോര്‍ഷന്‍ നിയമവിധേയമായ ശേഷം നാഷണല്‍ മറ്റേര്‍ണിറ്റി ആശുപത്രിയില്‍ നടന്നിട്ടുള്ള അബോര്‍ഷന്‍ കേസുകളും ഉന്നത തല സമിതി പഠനത്തിന് വിധേയമാക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: