അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ട വാര്‍ത്ത; വാഷിംഗ്ടണ്‍ പോസ്റ്റിന്റെ തലക്കെട്ട് വിവാദത്തില്‍…

വാഷിംഗ്ടണ്‍: Abu Bakr Al Baghdadi, austere religious scholar at the helm of Islamic State, dies at 48 (കര്‍ക്കശക്കാരനായ മതപണ്ഡിതനും ഐഎസ്‌ഐഎസ് തലവനുമായ അബൂബക്കര്‍ അല്‍ ബാഗ്ദാദി (48) നിര്യാതനായി) എന്നാണ് ഇന്നലെ കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപകനെക്കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് തയ്യാറാക്കിയ തലക്കെട്ട്. ഭീകരസംഘടനാ തലവനെ മതപണ്ഡിതനെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള തലക്കെട്ടിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിവാദമായതോടെ വാഷിംഗ്ടണ്‍ പോസ്റ്റ് തലക്കെട്ട് മാറ്റി. Abu Bakr al-Baghdadi, extremist leader of Islamic State, dies at 48 (ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി മരണപ്പെട്ടു) എന്നാക്കി മാറ്റി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ വക്താവ് എലിസബത്ത് ഹാരിംഗ്ടണ്‍ അടക്കമുള്ളവര്‍ വാഷിംഗ്ടണ്‍ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി. ബാഗ്ദാദി ചരമക്കുറിപ്പിന് ഞങ്ങള്‍ നല്‍കിയ ഇത്തരത്തില്‍ വായിക്കപ്പെടാന്‍ പാടില്ലായിരുന്നുവെന്നും ഉടന്‍ ഇത് മാറ്റിയതായും പറഞ്ഞ് വാഷിംഗ്ടണ്‍ പോസ്റ്റ് ലൈവ് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജരും വൈസ് പ്രസിഡന്റുമായ ക്രിസ്റ്റീന്‍ കൊരാറ്റി കെല്ലി രംഗത്തെത്തി.

2014 മുതല്‍ ആഗോളതലത്തില്‍ വലിയ ഭീഷണിയായി മാറിയ ഐഎസ് തലവന്‍ യുഎസ് ആക്രമണത്തെ തുടര്‍ന്ന് സ്വയം ബോംബ് പൊട്ടിച്ച് ജിവനൊടുക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് അറിയിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്റ് വെബ്സൈറ്റില്‍ വന്ന ഒബിച്വറിക്ക് നല്‍കിയ തെലക്കെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. വാഷിംഗ്ടണ്‍ പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ഫോക്സ് ന്യൂസ് അവതാരകന്‍ സീന്‍ ഹാനിറ്റി അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തു. വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന, അഴിമതിക്കാരായ ഇത്തരം മാധ്യമങ്ങളെ അമേരിക്ക ഒരിക്കലും വിശ്വസിക്കില്ല എന്ന് ഹാനിറ്റി അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: