അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഹാര്‍ലിക്വിന്‍ ബേബി ഇന്ത്യയില്‍ പിറന്നു

അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം പിറക്കാറുള്ള ഹാര്‍ലിക്വിന്‍ ബേബി ഇന്ത്യയില്‍ പിറന്നു. 23 വയസുള്ള അമരാവതിയാണ് നാഗ്പൂര്‍ ലതാ മങ്കേഷ്‌കര്‍ മെഡിക്കല്‍ കോളജില്‍ ഹാര്‍ലിക്വിന്‍ ഇച്തിയോസിസ് ബാധിച്ച പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്. ശരീരത്തില്‍ തൊലിയില്ലാതെ ആന്തരികാവയവങ്ങള്‍ പുറത്തു കാണുന്ന രീതിയിലാണ് ഇത്തരം കുഞ്ഞുങ്ങള്‍ ജനിക്കുക. കുഞ്ഞിന് കൈപ്പത്തിയും കാല്‍വിരലുകളുമില്ല, കണ്ണുകളുടെ സ്ഥാനത്ത് ചുവന്ന മംസകക്ഷ്ണങ്ങളും മൂക്കിന്റെ സ്ഥാത്ത് ചെറിയ ദ്വാരങ്ങളുമാണ് ഉള്ളത്. ചെവികളും ഇല്ല. ചര്‍മം പൊതിഞ്ഞ് ശരീരത്തെ സംരക്ഷിക്കാത്തതു കൊണ്ടു തന്നെ കുഞ്ഞിന് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ആയുസും അധികം ഉണ്ടാകാറില്ല. എന്നാല്‍ ഈ കുഞ്ഞിന് ശ്വസിക്കാന്‍ സാധിക്കുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഈ കുഞ്ഞിനു ജന്‍മനാലുള്ള വൈകല്യമാണെന്നും ജീനുകളുടെ പരിവര്‍ത്തനം മൂലമാണ് ഇത്തരം വൈകല്യങ്ങള്‍ ഉണ്ടാകുന്നതെന്നും ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. യാഷ് ബെനൈറ്റ് പറഞ്ഞു. ഒരു ചെറിയ രൂപത്തിലേക്കു കുഞ്ഞിനെ മാറ്റിടെയുക്കണം. പെട്രോളിയം ജെല്ലിയും വെളിച്ചെണ്ണയും രൂപം കൈവരിക്കാന്‍ സഹായിക്കുന്നവയാണ്. കൃത്യമായ പോഷണവും നല്‍കുന്നുണ്ട്. പുറംതൊലിയുടെ കോര്‍ണിയത്തിലുണ്ടാകുന്ന മടക്കുകളാണ് ഇത്തരം അവസ്ഥയ്ക്കു കാരണമാകുന്നത്. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിനെ അണുബാധ ഏല്‍ക്കാതിരിക്കാനും ചര്‍മം സംരക്ഷിക്കാനുമായി കൂടുതല്‍ പരിചരണം നല്‍കുകയാണ്.

1984-ല്‍ പാക്കിസ്ഥാനില്‍ ഇത്തരം അവസ്ഥയില്‍ ജനിച്ച കുഞ്ഞ് 2008 വരെ ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നാല്‍ അതിനു ശേഷം ആ കുഞ്ഞിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. 1994-ല്‍ അമേരിക്കയിലും ഇത്തരത്തിലുള്ള കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍്തതാന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും ചെയ്യുന്നുണ്ടെന്നും ഡോ. യാഷ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: