അപകട സാധ്യത : അയര്‍ലണ്ടില്‍ ചൈനീസ് കമ്പനിയുടെ ഇ സ്‌കൂട്ടര്‍ തിരിച്ചുവിളിക്കുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വന്‍തോതില്‍ വിറ്റഴിയുന്ന ചൈനീസ് കമ്പനിയുടെ ഇ സ്‌കൂട്ടര്‍ തിരിച്ചു വിളിക്കുന്നു. ചൈനയുടെ ഷിയോമി മൈ ഇലക്ട്രിക്ക് സ്‌കൂട്ടറാണ് തിരിച്ചു വിളിച്ചത്. ഇ സ്‌കൂട്ടറിന്റെ സ്‌ക്രൂ ലൂസ് ആയതിനെ തുടര്‍ന്ന് ഉപഭോക്താക്കളുടെ സുരക്ഷതത്വം ഉറപ്പു വരുത്തിന്നതിന്റെ ഭാഗമാണ് ഉത്പന്നം തിരിച്ചു വിളിക്കുന്നത്. കോമ്പറ്റിഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആണ് ഉത്തരവ് ഇറക്കിയത്.

ഷിയോമി യുടെ ഇ സ്‌കൂട്ടര്‍ വാങ്ങിയവരില്‍ ചിലര്‍ ഇത് ചൂണ്ടികാണിച്ചതോടെ സ്‌കൂട്ടര്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയായിരുന്നു. അയര്‍ലണ്ടില്‍, ത്രീ അയര്‍ലണ്ടാണ് ഉത്പന്നം നിലവില്‍ വില്പന നടത്തുന്നത്. Xiaomi Mi Electric Scooter,M365 കൈവശമുള്ളവര്‍ ആണ് തിരിച്ചേല്പിക്കേണ്ടത്. ഷിയോമി ഉപഭോക്താക്കള്‍, ഷിയോമി വെബ്‌സൈറ്റില്‍ സ്‌കൂട്ടറിന്റെ സീരിയല്‍ നമ്പര്‍ ചെക് ചെയ്തു തിരിച്ചുവിളിക്കപെട്ട ഇ സ്‌കൂട്ടര്‍ ഏതെന്ന് വ്യക്തമായി മനസിലാക്കാനും നിര്‍ദേശമുണ്ട്. ഉത്പന്നം തിരിച്ചു ഏല്‍പ്പിക്കാതെ സ്വന്തമായി സ്‌ക്രൂ ടൈറ്റ് ചെയ്യാന്‍ ശ്രമിക്കരുതെന്നും കമ്പനി നിര്‍ദേശിക്കുന്നു.

Share this news

Leave a Reply

%d bloggers like this: