അപകടത്തില്‍പ്പെട്ട പായ് വഞ്ചിയില്‍ നിന്ന് അഭിലാഷ് ടോമിയെ രക്ഷിച്ചു; കൂടെയുണ്ടായിരുന്ന ഐറിഷ് നാവികനും സുരക്ഷിതന്‍

പെര്‍ത്ത്: പായ് വഞ്ചിയില്‍ ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ്? റേസിങ്ങിനിടെ അപകടത്തില്‍ പെട്ട മുന്‍ നാവിക സേന ഉദ്യോഗസ്?ഥന്‍ അഭിലാഷ്? ടോമിയെ രക്ഷിച്ചു. അപകട സ്ഥലത്ത് ഫ്രാന്‍സിന്റെ മത്സ്യബന്ധന പെട്രോളിങ് കപ്പലായ എഫ്.പി.വി ഓസിരിസ് എത്തുകയായിരുന്നു. കപ്പലില്‍നിന്ന് രണ്ട് സോഡിയാക് ബോട്ടുകളില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം അഭിലാഷിനെ ആസ്റ്റര്‍ഡാം ദ്വീപില്‍ ഡോക്ടറുടെ അടുത്തെത്തിക്കും. അഭിലാഷിന്റെ നട്ടെല്ലിന് ക്ഷതം ഏറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മഡഗാസ്‌കറിനും ആസ്‌ട്രേലിയക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലേക്ക് 180 കിലോമീറ്ററോളം ദൂരമുണ്ട്. ആംസ്റ്റര്‍ഡാം ദ്വീപില്‍വെച്ച് അഭിലാഷിന് വിദഗ്ധ ചികിത്സ നല്‍കാനുമാണ് ആസ്‌ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി (എ.എം.എസ്.എ) യുടെ തീരുമാനം. അയര്‍ലണ്ടില്‍ നിന്നുള്ള ഗ്രിഗര്‍ മാക്വിന്‍ എന്ന നാവികന് പായ് വഞ്ചിയും അപകടത്തില്‍ പെട്ടിരുന്നു. ഇദ്ദേഹവും സുരക്ഷിതനാണെന്ന് അറിയിപ്പ് ലഭിച്ചു.

നിലവില്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3300 കിലോമീറ്റര്‍ അകലെ പ്രക്ഷുബ്ധമായ കടലിലാണ് അഭിലാഷിന്റെ പായ്വഞ്ചിയുള്ളത്. പായ്ക്കപ്പലിനു കേടുപറ്റിയെന്നും തനിക്ക് പരിക്കേറ്റുവെന്നും അഭിലാഷ് നേരത്തെ സന്ദേശം നല്‍കിയിരുന്നു. ശക്തമായ കാറ്റില്‍ 14മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍പ്പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടേയും പായ്ക്കപ്പല്‍ അപകടത്തില്‍പ്പെട്ടത്.

തൂരിയ എന്ന പായ്വഞ്ചിയിലാണ് അഭിലാഷ് സഞ്ചരിച്ചിരുന്നത്. ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം ആരംഭിച്ചത്. നിലവില്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. ഒറ്റയ്ക്ക് ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയെടുത്തു തന്നെ തിരിച്ചെത്തുകയാണ് ലക്ഷ്യം.

18 പായ്ക്കപ്പലുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഏഴുപേര്‍ ഇതിനകം തന്നെ മത്സരത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്. അഭിലാഷ് ഉള്‍പ്പെടെ 11 പേരായിരുന്നു മത്സരരംഗത്തു ബാക്കിയുണ്ടായിരുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള വെറ്ററന്‍ നാവികന്‍ ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് ഒന്നാമതുള്ളത്.

2013 ല്‍ ആണ് നാവികസേനയില്‍ ലഫ്. കമാന്‍ഡറായ അഭിലാഷ് തന്റെ അതിസാഹസികമായ ലോകസഞ്ചാരം പൂര്‍ത്തിയാക്കി ലോകത്തെ ഞെട്ടിച്ചത്. ആഴക്കടലിലൂടെ എങ്ങും തങ്ങാതെ ലോകം ചുറ്റുന്ന ആദ്യത്ത ഇന്ത്യക്കാരനായി അഭിലാഷ് ചരിത്രം കുറിച്ചു. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്റെ അച്ഛന്‍ ചാക്കോ ടോമി വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: