അന്വേഷണ കമ്മീഷനു മുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ ജയ്റ്റ്‌ലിയെ വെല്ലുവിളിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി : കെജരിവാളിനെതിരെ മാനനഷ്ടത്തിനു അരുണ്‍ ജെയ്റ്റ്‌ലി കേസു കൊടുത്തതിനു പിന്നാലെ കെജരിവാളിന്റെ വെല്ലുവിളി. കേസുകൊടുത്തു പേടിപ്പിക്കാന്‍ നോക്കെണ്ടെന്നും സ്വന്തം നിരപരാധിത്വം അന്വേഷണ കമ്മീഷനു മുന്നില്‍ തെളിയിക്കാനും കെജരിവാള്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടു. തന്റേയും സഹപ്രവര്‍ത്തകരുടേയും അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം തിരിച്ചടിച്ചു. ഡല്‍ഹി മുഖ്യമന്ത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നിരപരാധിത്വം തെളിയിക്കാന്‍ ജയ്റ്റ്‌ലിയെ വെല്ലുവിളിച്ചത്.

ഡല്‍ഹി ക്രിക്കറ്റ് ഭരണസമിതിയില്‍ സേവനമനുഷ്ടിച്ച കാലത്ത് കൃത്രിമം നടത്തി പണം തട്ടിയെന്നാരോപിച്ച് നിരന്തരം തന്നെ അപമാനിക്കുകയാണെന്നു കാണിച്ചാണ് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിനും മറ്റു അഞ്ച് ആംആദ്മി പ്രവര്‍ത്തകര്‍ക്കുമെതിരെ അരുണ്‍ ജെയ്റ്റ്‌ലി മാനനഷ്ടത്തിനു കേസ് നല്കിയത്. നഷ്ടപരിഹാരമായി 10 കോടി രൂപ നല്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി ക്രിക്കറ്റ് ഭരണസമിതിയില്‍ നേതൃനിരയിലുണ്ടായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി വ്യാജ രേഖകളിലൂടെ ഇല്ലാത്ത കമ്പനികള്‍ക്കു കോടികള്‍ നല്കിയതായും ഇതിലൂടെ ഭരണസമിതിയിലെ തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് വന്‍ കൊള്ള നടത്തിയതായുമാണ് ജയ്റ്റ്‌ലിക്ക് എതിരെ ഉയര്‍ന്നു വരുന്ന ആരോപണം. ആരോപണങ്ങള്‍ക്കു ശക്തമായ അടിത്തറ പണിതതും ബിജെപി എംപിയാണ്. മുന്‍ ക്രിക്കറ്റ് താരമായ കീര്‍ത്തി ആസാദ് വിക്കീലീക്‌സ് ഫോര്‍ ഇന്ത്യ എന്ന സംഘടന നടത്തിയ ഒളിക്കാമറ ദൃശ്യങ്ങളില്‍ ജയ്റ്റ്‌ലിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തെളിവുകള്‍ കൂടി പുറത്തുവിട്ടതോടെ ധനമന്ത്രിയുടെ രാജിക്കായി മുറവിളികള്‍ ഉയരുകയാണ്. ക്രമക്കേടുകള്‍ക്കു മേലുള്ള അന്വേഷണം നടന്നു വരികയാണ്.

ഡി

Share this news

Leave a Reply

%d bloggers like this: