അന്റാര്‍ട്ടിക്കയില്‍ 100 വര്‍ഷം പഴക്കമുള്ള കേക്ക് കണ്ടെത്തി; കേടുപാടുകളില്ലാത്ത കേക്ക് ഭക്ഷ്യയോഗ്യമെന്ന് റിപ്പോര്‍ട്ട്

 

98 ശതമാനം മഞ്ഞ് മൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കയില്‍ നിന്ന് 100 വര്‍ഷം പഴക്കമുള്ള കേക്ക് കണ്ടെത്തി. അന്റാര്‍ട്ടിക്കയില്‍ ആധുനികമനുഷ്യരുടെ ആദ്യ വാസസ്ഥലമായി കണക്കാക്കുന്ന കേപ്പ് അഡേറിലെ ഒരു കുടിലില്‍ നിന്നാണ് ഈ കേക്ക് കണ്ടെടുത്തത്. കേക്ക് സൂക്ഷിച്ചിരുന്ന ഇംഗ്ലണ്ടിലെ ഹണ്ട്ലേ ആന്‍ഡ് പാമേഴ്സ് എന്ന കമ്പനിയുടെ സീല്‍ പതിപ്പിച്ചിട്ടുള്ള ടിന്‍ പൊളിഞ്ഞ് വൃത്തികേടായിരുന്നു. 100 വര്‍ഷം പഴക്കമുണ്ടെന്നു കണക്കാക്കുന്ന, നല്ല പോലെ സൂക്ഷിച്ചുവച്ചിരിക്കുന്ന ഫ്രൂട്ട് കേക്ക്, കടലാസില്‍ പൊതിഞ്ഞ്, ടിന്നിനുള്ളിലാണ് കണ്ടെത്തിയത്.

ഹന്റലി ആന്‍ഡ് പാല്‍മേഴ്സ് നിര്‍മിച്ചതാണ് ഈ കേക്ക്. 1910-1913 കാലയളവില്‍ ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് ഫാല്‍ക്കന്‍ സ്‌കോട്ട്സ് അന്റാര്‍ട്ടിക്കയില്‍ നടത്തിയ ടെറ നോവ പര്യവേക്ഷണത്തിനിടെ ഉപയോഗിച്ചതാകാമെന്നു കരുതപ്പെടുന്നതായി യുകെയിലുള്ള അന്റാര്‍ട്ടിക് ഹെറിട്ടേജ് ട്രസ്റ്റിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കേക്കിനൊപ്പം കാണപ്പെട്ട ടിന്‍ വളരെ പഴകിയ നിലയിലായിരുന്നു. പഴക്കമുണ്ടെങ്കിലും കേക്കിന്റെ നിറവും മണവും ഭക്ഷ്യയോഗ്യമായിട്ടു തന്നെയാണു കാണപ്പെട്ടത്.

അന്റാര്‍ട്ടിക്കയിലെ സാഹചര്യമനുസരിച്ച് ഉയര്‍ന്ന ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതാണ് ഈ ഫ്രൂട്ട് കേക്ക് എന്നു ഗവേഷകര്‍ പറഞ്ഞു. നാല് പേരാണ് അന്റാര്‍ട്ടിക്കയില്‍നിന്നും കണ്ടെടുത്ത പുരാവസ്തുക്കളെ പഠനത്തിനു വിധേയമാക്കിയിരിക്കുന്നത്. പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് കേക്ക് കണ്ടെത്തിയത്. ബ്രിട്ടീഷുകാരനായ സഞ്ചാരി റോബര്‍ട്ട് ഫാല്‍ക്കണ്‍ സ്‌കോട്ടാകാം കേക്ക് അന്റാര്‍ട്ടിക്കയിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1910-13 കാലഘട്ടത്തില്‍ സ്‌കോട്ടും നാല് സഹസഞ്ചാരികളും വിജയകരമായി അന്റാര്‍ട്ടിക്കയിലെത്തിയതായി രേഖകളില്‍ പറയുന്നുണ്ട്. ബെയ്സ് ക്യാമ്പിലേക്കുള്ള മടക്കയാത്രകളില്‍ അഞ്ച് പേരും മരിക്കുകയായിരുന്നു. ”അന്റാര്‍ട്ടിക്കയിലെ സാഹചര്യത്തില്‍ ജീവിക്കുന്നതിനുള്ള ഊര്‍ജം നല്‍കുന്ന കേക്കാണിത്” അന്റാര്‍ട്ടിക്ക ഹെറിറ്റേജ് ട്രസ്റ്റ് ലിസി മീക്ക് പറഞ്ഞു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: