അന്യഗ്രഹ ജീവികളുണ്ടോ…ആകാശ ഗംഗയ്ക്ക് പുറത്ത് ഗവേഷകര്‍ക്ക് സംശയം നല്‍കുന്ന നിര്‍മ്മിതികള്‍

ഡബ്ലിന്‍: അന്യഗ്രഹ ജീവികളുണ്ടോ? പുതിയ സംശയങ്ങള്‍ക്ക് വഴി മരുന്നിടുകയാണ് നീരീക്ഷണ ഫലങ്ങള്‍. ശൂന്യാകാശത്തിന്‍റെ ആഴങ്ങളില്‍ അന്യഗ്ര ജീവികളുടെ നിര്‍മ്മിതികളെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കാണുന്നുണ്ടെന്നാണ് ഊഹാപോഹങ്ങള്‍ ഉള്ളത്. ആകാശ ഗംഗയ്ക്ക് മുകളിലായി കാണപ്പെട്ടിരുന്നു ഒരു നക്ഷത്രത്തെ ചുറ്റിപറ്റി നടത്തിയ നിരീക്ഷണങ്ങളാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍ക്ക് കാരണമായിരിക്കുന്നത്. മനുഷ്യ നേത്രങ്ങള്‍ക്കൊണ്ട് കണാനാകാത്ത നക്ഷത്രത്തെ കെപ്ലര്‍ ടെലസ്കോപ് വഴി 2014 വരെ നീരീക്ഷിക്കുകയായിരുന്നു.

നക്ഷത്രത്തിന് ചുറ്റും ചില വസ്തുക്കള്‍ കാണപ്പെടുന്നുണ്ട്. ഇവ വന്‍ നിര്‍മ്മിതികളുടെ അറ്റമായിരിക്കുമെന്നാണ് കരുതുന്നത്. പ്ലാനറ്റ് ഹണ്ടേഴ്സ് എന്ന പേരിലറിയപ്പെടുന്ന ശാസ്ത്ര സംഘമാണ് കെപ്ലര്‍ ടെലസ്കോപ് കൈകാര്യം ചെയ്യുന്നത്. 150000വരുന്ന നക്ഷത്രങ്ങളാണ് ടെലസ്കോപ് നീരീക്ഷിക്കുന്നത്. പ്രസ്തുത നക്ഷത്രം പോലെ മറ്റൊന്നും കണ്ടിട്ടില്ലെന്നാണ് യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള നിരീക്ഷണ സംഘത്തിലെ തെബെത്ത ബോയോജിയാന്‍ പറയുന്നത്.

ഒരു പക്ഷേ വിവരങ്ങള്‍ തെറ്റായ രീതിയില്‍ ലഭിച്ചതാകാം. അതല്ലെങ്കില്‍ സ്പേസ് ക്രാഫ്റ്റിന്‍റെ ചലനത്തില്‍ മാറ്റങ്ങള്‍ മൂലം വിവരത്തില്‍ വന്ന കുഴപ്പമാകാമെന്നും കരുതിയിരുന്നു. എന്നാല്‍ ഈ സാധ്യതകള്‍ എല്ലാം പരിശോധിച്ചിട്ടുണ്ട്. ഈ സാധ്യതകള്‍ തള്ളി കളഞ്ഞ് കൊണ്ട് എന്തായിരിക്കും ഈ നിര്‍മ്മിതകളെന്ന് പഠനം പ്രസിദ്ധീകരിക്കുകയാണ്  ഗവേഷകര്‍.

സോളാര്‍ പാനലുകളാകാമെന്നാണ് അഭ്യൂഹമുള്ളത്. ഒരു റേഡിയോ ഡിഷ് നക്ഷത്രത്തിലേക്ക് തിരിക്കാനും ആലോചനയുണ്ട്. റേഡിയോ തംരംഗങ്ങള്‍ സ്വീകരിച്ച് സാങ്കേതികമായി ഉയര്‍ന്ന സമൂഹമുണ്ടോ ഇവിടെയന്ന് അറിയുന്നതിനാണിത്. സാങ്കേതികമായി ഉയര്‍ന്ന സമൂഹമുണ്ടെങ്കില്‍ റേഡിയോ തരംഗങ്ങളുടെ ഉപയോഗവും കാണപ്പെടാം.

ജനുവരിയില്‍ ഇത് ചെയ്ത് നോക്കും. എന്തെങ്കിലും കൗതുകരമായ വിവരം ലഭിച്ചാല്‍ ശരിയായ ദിശയിലാണ് നിഗമനങ്ങളെന്ന് കരുതാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

 

എസ്

Share this news

Leave a Reply

%d bloggers like this: