അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജിയായി ദല്‍വീര്‍ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടു

 

അന്താരാഷ്ട്ര നീതിന്യായ കോടതി(െഎ.സി.ജെ)യുടെ ജഡ്ജിമാരുടെ പാനലിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ദല്‍വീര്‍ ഭണ്ഡാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടന്റെി സ്ഥാനാര്‍ഥിയായ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിനെ അവസാന നിമിഷം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ദല്‍വീര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

15 അംഗങ്ങളുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പാനലിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനായാണ് ദല്‍വീറും ഗ്രീന്‍വുഡും മത്സരിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പിന്റെ 12ാം റൗണ്ട് വോെട്ടടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് തങ്ങളുടെ സ്ഥാനാര്‍ഥി ഗ്രീന്‍വുഡ് പിന്‍മാറുകയാണെന്ന് കാണിച്ച് ബ്രിട്ടെന്റ സ്ഥിരപ്രതിനിധി മാത്യു റോയ്‌ക്കോട്ട് യു.എന്‍ പൊതുസഭയുടെയും രക്ഷാസമിതിയുടെയും പ്രസിഡന്റുമാര്‍ക്ക് കത്തെഴുതി.

11 റൗണ്ട് വോെട്ടടുപ്പ് കഴിഞ്ഞപ്പോള്‍ ദല്‍വീറിന് പൊതുസഭയുടെ മൂന്നില്‍ രണ്ട് വോട്ടും ലഭിച്ചിരുന്നു. ബ്രിട്ടണ്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമായതിനാല്‍ യു.എസ്, റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ സ്ഥിരാംഗങ്ങള്‍ ഗ്രീന്‍വുഡിനെ പിന്തുണക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. രക്ഷാസമിതിയില്‍ ഗ്രീന്‍വുഡിന് ഒമ്പതും ദല്‍വീറിന് അഞ്ചും വോട്ടുകളായിരുന്നു ലഭിച്ചത്.

പൊതുസഭയില്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഗ്രീന്‍വുഡിന്റെ പിന്‍മാറ്റം. അതോടെ എതിര്‍ സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ ദല്‍വീര്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാലും നടപടിക്രമങ്ങള്‍ യഥാക്രമം പൂര്‍ത്തീകരിക്കും.

ഇന്ത്യയില്‍ 20 വര്‍ഷം ജഡ്ജിയായിരുന്ന ഭണ്ഡാരി സുപ്രീംകോടതിയില്‍ സീനിയര്‍ ജഡ്ജിയായിരിക്കെയാണ് അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യയുടെ പ്രതിനിധിയായി മത്സരിക്കാനെത്തിയത്. 2018 ഫെബ്രുവരി അഞ്ചിന് കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഒമ്പത് വര്‍ഷമാണ്‌ െഎ.സി.ജെ അംഗങ്ങളുടെ കാലാവധി.

1945ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര കോടതിയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കവും നിയമപ്രശ്‌ന പരിഹാരങ്ങളുമാണ് കൈകാര്യം ചെയ്യുന്നത്. 15 അംഗ ബെഞ്ചില്‍ അഞ്ചംഗങ്ങളെ മൂന്നു വര്‍ഷം കൂടുേമ്പാള്‍ ഒമ്പതു വര്‍ഷത്തേക്ക്‌ െതരഞ്ഞെടുക്കും.

മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ ചാരനെന്ന് ആരോപിച്ച് പാക് സൈനികകോടതി വധശിക്ഷക്ക് വിധിച്ച കേസ് അന്താരാഷ്ട്ര നീതിന്യായ കേടതിയുടെ പരിഗണനയിലാണ്. ജാദവിന് അഭിഭാഷക സഹായം ലഭിച്ചില്ലെന്ന ഇന്ത്യയുടെ ആരോപണം കണക്കിലെടുത്ത് ഭണ്ഡാരി ഉള്‍പ്പെടുന്ന അന്താരാഷ്ട്ര കേടതിയുടെ 15 അംഗ ബെഞ്ച് വധശിക്ഷക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: