അനധികൃത മാലിന്യ നിക്ഷേപം നടത്തിയാല്‍ 12 വര്‍ഷം വരെ തടവ് , പിഴ

സിലിഗോ : അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കതിരെ കര്‍ശന നിയമം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സിലിഗോ കൗണ്ടി കൌണ്‍സില്‍. വീടുകളും, സ്ഥാപനങ്ങളും തങ്ങള്‍ വേസ്റ്റ് നല്‍കുന്ന കമ്പനിയില്‍ പോസ്റ്റ് കോഡ് റെജിസ്റ്റര്‍ ചെയ്യാന്‍ കൌണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്നു. നിയമപരമായി മാലിന്യ നിര്‍മാര്‍ജനം നടക്കുന്നുണ്ടെന്നു ഉറപ്പ് വരുത്താനാണ് ഈ നീക്കം.

പോസ്റ്റ് കോഡ് റെജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കതിരെയും നിയമ നടപടിയുണ്ടാകും. കഴിഞ്ഞ വര്‍ഷം അനധികൃത മാലിന്യ നിക്ഷേപത്തിന് 40,000 യൂറോ ചെലവിട്ടത് കൗണ്‍സിലിന് വന്‍ ബാധ്യത വരുത്തി വെയ്ക്കുകയായിരുന്നു. 70 ടണ്‍ മാലിന്യങ്ങളാണ് ഇത്തരത്തില്‍ സംസ്‌കരിച്ചത്.

വികസന പ്രവര്‍ത്തങ്ങള്‍ക്ക് ചെലവിടേണ്ട തുക മാലിന്യ നിര്‍മാര്‍ജനത്തിന് മാറ്റി വയ്ക്കേണ്ടി വരുന്നത് നിര്‍ഭാഗ്യ കാര്യമാണെന്ന് സിലിഗോ കൗണ്ടി കൌണ്‍സില്‍ പറയുന്നു. അനധികൃത മാലിന്യ നിക്ഷേപം കണ്ടെത്തിയാല്‍ ഇത് ചെയ്തവര്‍ക്ക് 5000 യൂറോ പിഴയും പരമാവധി 12 വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും. കുറ്റകൃത്യം ചെയ്യുന്നവരെ കണ്ടുപിടിക്കാന്‍ ഡ്രോണിന്റെ സഹായവും വിപുലമാക്കും.

എ എം

Share this news

Leave a Reply

%d bloggers like this: