അനധികൃതമായി കുടിയേറുന്നവര്‍ക്കെതിരെ നിലപാട് കര്‍ശനമാക്കി ട്രംപ്

വാഷിങ്ടണ്‍: യുഎസിലേക്ക് നിയമങ്ങള്‍ ലംഘിച്ച് കുടിയേറുന്നവരെ അറസ്റ്റ് ചെയ്ത് സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോണ്ടുറാസില്‍ നിന്ന് 1600 കുടിയേറ്റക്കാരുമായി ഗ്വാട്ടിമല വഴി യുഎസിലേക്ക് വാഹനം പുറപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ക്കു പുറകേയാണ് ട്രംപിന്റെ പ്രതികരണം. വാഹനത്തെ തിങ്കളാഴ്ച ഗ്വാട്ടിമലയില്‍ തടഞ്ഞിരുന്നു. ഹോണ്ടുറാസ്, ഗ്വാട്ടിമല, എല്‍ സാവ്‌ദോര്‍ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പ്രതികരണം. ഈ രാജ്യങ്ങളിലൂടെയുള്ള കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ വിദേശ ധനസഹായം നിര്‍ത്തുമെന്നും ട്രംപ് വ്യക്തമാക്കി. 2017ല്‍ 248 ദശലക്ഷം യുഎസ് ഡോളറാണ് യുഎസ് ഗ്വാട്ടിമലയ്ക്കു നല്‍കിയത്. എല്‍ സാവ്‌ദോറിന് 115 ദശലക്ഷം ഡോളറും

ഹോണ്ടുറാസിന് 175 ദശലക്ഷം ഡോളറും സഹായമായി നല്‍കിയിരുന്നു. ഈ രാജ്യങ്ങളിലൂടെയുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് രാഷ്ട്രത്തലവന്മാരുമായി സംസാരിച്ചിരുന്നു. അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താന്‍ വളരെ കര്‍ശനമായ നിലപാടുകളാണെടുക്കുന്നതെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.

രാജ്യത്തേക്ക് നിയമപരമായി കുടിയേറുന്നവര്‍ യോഗ്യതയുള്ളവരായിരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സാങ്കേതികി വിദഗ്ധര്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. രാജ്യത്തേക്ക് കൂടുതല്‍ പേര്‍ വരണമെന്നാണ് ആഗ്രഹം. പക്ഷേ അവരെല്ലാം യോഗ്യത തെളിയിച്ചവരായിരിക്കണം. അവര്‍ യുഎസിന് ഏതെങ്കിലും വിധത്തില്‍ സഹായം നല്‍കുന്നവരായിരിക്കണം. ചെയിന്‍ മൈഗ്രേഷന്‍ നയത്തിലൂടെ രാജ്യത്തിലേക്ക് ഒട്ടേറെ കുറ്റവാളികളെ കടത്തി വിടുന്നത് തനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: