അധികാരത്തില്‍ ഇരിക്കെ പ്രസവിക്കുന്ന പ്രധാനമന്ത്രിയെന്നനിലയില്‍ ജസീന്താ ആര്‍ഡേണ്‍ ചരിത്രത്തിലേക്ക്

വെല്ലിങ്ടണ്‍: അധികാരത്തില്‍ ഇരിക്കെ പ്രസവിക്കുന്ന പ്രധാനമന്ത്രിയെന്നനിലയില്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡേണ്‍ ചരിത്രത്തിലേക്ക്. 37 കാരിയായ ജസീന്താ ഓക് ലാന്റിലെ ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഡോക്ടര്‍മാര്‍ പറഞ്ഞതിലും നാലു ദിവസം മുമ്പ് തന്നെ ജസീന്താ പ്രസവിച്ചു.

ലോകചരിത്രത്തില്‍ അധികാരത്തില്‍ ഇരിക്കെ പ്രസവിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ഇപ്പോള്‍ ജസീന്ത. മുന്‍ ന്യൂസിലന്റ് പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും ജസീന്തയ്ക്ക് ആശംസ അര്‍പ്പിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പെണ്‍കുഞ്ഞിനെ പ്രസവിച്ച വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജസീന്ത അറിയിച്ചത്. ന്യൂസിലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മുപ്പത്തിയേഴുകാരിയായ ജസീന്ത. പദവിയിലിരിക്കെ കുഞ്ഞിനു ജന്മം നല്‍കിയ രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമാണ് ജസീന്ത.

ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഓക്ലന്‍ഡ് ആശുപത്രിയില്‍ തങ്ങളെ ശുശ്രൂഷിച്ച ടീമിനു നന്ദി പറയുന്നുവെന്ന കുറിപ്പോടെയാണ് ജസീന്ത കുഞ്ഞിനും പങ്കാളിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ടിവി അവതാരകനായ ക്ലാര്‍ക് ഗേഫോര്‍ഡ് ആണ് ജസീന്തയുടെ ഭര്‍ത്താവ്.

അടുത്ത ആറാഴ്ചത്തേക്ക് ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സ് ആണ് താത്കാലിക പ്രധാനമന്ത്രി. ഗര്‍ഭിണിയായിരുന്നപ്പോഴും ഓഫീസ് കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ കൃത്യനിര്‍വഹണം നടത്തിയിരുന്നയാളാണ് ജസീന്ത. രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് അവര്‍. ഓഗസ്റ്റ് ആരംഭത്തോടെ പദവിയില്‍ തിരിച്ചെത്താനാണ് ജസീന്തയുടെ പദ്ധതി.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: