അതിര്‍ത്തി ചര്‍ച്ചകള്‍ എങ്ങും എത്തിയില്ല; പ്രതിസന്ധികള്‍ക്കിടയിലും ബ്രെക്‌സിറ്റ് നടപടികള്‍ 95 ശതമാനവും സുതാര്യമെന്ന് തെരേസ്സ മേയ്

ലണ്ടന്‍: ബ്രെക്‌സിറ്റിനെതിരെ പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോഴും 95 ശതമാനം ബ്രെക്‌സിറ്റ് നടപടികളും സുതാര്യമായി മുന്നേറുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. അയര്‍ലന്‍ഡുമായുള്ള അതിര്‍ത്തി ചര്‍ച്ചകള്‍ എങ്ങും എത്താതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് ഐറിഷ് ബ്രിട്ടീഷ് രാജ്യങ്ങള്‍ക്കിടയില്‍ വന്‍ വിടവ് ഉണ്ടാക്കുമെന്ന് ബ്രിട്ടനിലെ ഉന്നത രാഷ്ട്രീയ-നയതന്ത്ര ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വീണ്ടും അതിര്‍ത്തി ചര്‍ച്ചകള്‍ നടക്കുമെന്നാണ് അറിയുന്നത്. 2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രെക്‌സിറ്റിനെ പിന്തുണച്ചവര്‍ ഇപ്പോള്‍ ആ തീരുമാനത്തെ എതിര്‍ക്കുകയാണ്. ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ ആന്റി ബ്രെക്‌സിറ്റ് പ്രകടനങ്ങള്‍ സജീവമാവുന്നത് തെരേസ മേയ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ബ്രെക്‌സിറ്റ് ഉടനടി നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നത്. എന്നാല്‍ മറ്റൊരു ഹിത പരിശോധന ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്നവരുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: