അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്

 

ജമ്മു: ജമ്മു കാഷ്മീരിലെ സാംബ ജില്ലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരേ ഞായറാഴ്ച പുലര്‍ച്ചെയും പാക് റേഞ്ചേഴ്‌സ് വെടിയുതിര്‍ത്തു. രക്ഷാസേനയുടെ 14 പോസ്റ്റുകള്‍ക്കു നേരെയാണ് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

ശനിയാഴ്ച പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു സാധാരണക്കാര്‍ക്കു പരിക്കേറ്റിരുന്നു. മോട്ടാറുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് അതിര്‍ത്തി രക്ഷാസേനയുടെ ഒമ്പതു പോസ്റ്റുകള്‍ക്കു നേരേയായിരുന്നു വെടിവയ്പ്പ്. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ മന്‍ഗു ചാക് ബോര്‍ഡര്‍ പോസ്റ്റിനുനേരേ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: