അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം : തിരിച്ചടിച്ച് ഇന്ത്യ : ജമ്മുകശ്മീരിന്റെ പദവി എടുത്ത് മാറ്റിയതില്‍ പ്രതിഷേധിച്ച് പാകിസ്ഥാനില്‍ ഇന്ന് കരിദിനം

ശ്രീനഗര്‍ : ഇന്ത്യ 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഘട്ടത്തില്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു.
നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് 3 പാക് സൈനികരെ ഇന്ത്യന്‍ സേന വധിച്ചു. ജമ്മു കശ്മീരിലെ ഉറി, രജൗരി സെക്ടറിലാണ് പാക് സൈന്യം ഇന്ന് വൈകിട്ടോടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തതോടെ ഇന്ത്യ തിരിച്ചടിക്കുകയായിുന്നു.

വെടിവെയ്പ്പില്‍ 5 ഇന്ത്യന്‍ സൈനികരെ വധിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന പാകിസ്താന്റെ വാദം ഇന്ത്യ തള്ളി. ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്ത് കളഞ്ഞ് രണ്ടായി വിഭജിച്ച ഇന്ത്യന്‍ നടപടിയില്‍ പാകിസ്താന്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. 11 ദിവസമായി തുടരുന്ന കര്‍ഫ്യുവിനിടെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനം താഴ്വരയിലും ആഘോഷിച്ചു. ശ്രീനഗറില്‍ നടന്ന പ്രധാന ചടങ്ങില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പതാക ഉയര്‍ത്തി.

Share this news

Leave a Reply

%d bloggers like this: