അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി

ന്യൂഡല്‍ഹി : അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയുടെ ശിപാര്‍ശ പരിഗണിച്ചാണ് പദ്ധതിയ്ക്ക് അനുമതി നല്‍കിയത്.

സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് നല്‍കിയ അപേക്ഷ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അംഗീകരിക്കുകയും അന്തിമ തീരുമാനത്തിനായി മന്ത്രാലയത്തിന് കൈമാറുകയുമായിരുന്നു. 163 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയാണിത്. പദ്ധതിയ്‌ക്കെതിരെ പരിസ്ഥിതിവാദികള്‍ ഉയര്‍ത്തിയ പരാതികളെല്ലാം തള്ളിയ സമിതി പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്ത രീതിയില്‍ പദ്ധതി നടപ്പാക്കുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കി.

അതിരപ്പിള്ളി വെള്ളച്ചാട്ടം ഉള്‍ക്കൊള്ളുന്ന ചാലക്കുടി പുഴയ്ക്ക് സ്വാഭാവിക നീരൊഴുക്കുണ്ടെന്നും പദ്ധതി നടപ്പിലാക്കുമ്പോള്‍ കുറഞ്ഞ സ്ഥലം മാത്രമേ വെള്ളത്തിനടിയിലാകുകയുള്ളൂ എന്നുമുള്ള സര്‍ക്കാരിന്റെ മറുപടി സമിതി അംഗീകരിച്ചു.

Share this news

Leave a Reply

%d bloggers like this: