അഡലൈഡ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍

ഓസ്‌ട്രേലിയ: അഡലൈഡ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 9 മുതല്‍ 11 വരെയുള്ള തീയതികളില്‍ ഭക്തിപൂര്‍വ്വം നടത്തപ്പെടും. നവംബര്‍ 9 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി ഫാ. അനിഷ് കെ.സാം നിര്‍വഹിക്കും. തുടര്‍ന്ന് സന്ധ്യാനമസ്‌കാരം, വചന ശുശ്രൂഷ, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടത്തപ്പെടും. നവംബര്‍ 10 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്‌കാരം, വചന ശുശ്രൂഷ, ഭക്തിനിര്‍ഭരമായ റാസ, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവ നടക്കും. നവംബര്‍ 11 ശനിയാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന, വാഴ്വ്, നേര്‍ച്ച വിളമ്പ് എന്നിവയും തുടര്‍ന്ന് ആദ്യഫല ലേലവും, സ്‌നേഹവിരുന്നും നടത്തപ്പെടും. പരിശുദ്ധ പിതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു കൊണ്ട് എല്ലാവരേയും കര്‍തൃനാമത്തില്‍ പെരുന്നാള്‍ ശുശ്രൂഷകളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ഇടവക കൈക്കാരന്‍ ശ്രീ. ബിജു കുര്യാക്കോസ്, സെക്രട്ടറി ശ്രീ. ജോഷി ആന്‍ഡ്രൂസ്, പെരുന്നാള്‍ കണ്‍വീനര്‍ ശ്രീ. ആശിഷ് പുന്നൂസ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

 

Share this news

Leave a Reply

%d bloggers like this: