അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി ‘ഷെയറിംഗ് കെയര്‍’ മാതൃകയാകുന്നു

കോര്‍ക്ക് :പഠനോപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ പള്ളിക്കൂടത്തില്‍ കുട്ടികളെ അയക്കാതിരിക്കുന്ന സാഹചര്യം ഒരു പക്ഷെ രണ്ടു മൂന്നു തലമുറകള്‍ക്ക് മുന്‍പുള്ള കാരണവന്മാര്‍ പറഞ്ഞു ചിലരെങ്കിലും കേട്ടിട്ടുണ്ടാകും .എന്നാല്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതേ ബുദ്ധിമുട്ട് അനുഭവിക്കുന്ന ധാരാളം ആള്‍ക്കാര്‍ ജീവിക്കുന്നുണ്ട് അതും നമ്മുടെ കൊച്ചു കേരളത്തില്‍ !!

അട്ടപ്പാടിയിലെ കാഞ്ഞിരം പഞ്ചായത്തില്‍ ഇതുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 41 കുടുംബങ്ങള്‍ക്ക് അവരുടെ കുട്ടികള്‍ക്കായി ഈ അധ്യയനവര്‍ഷതെയ്ക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും നല്‍കിക്കൊണ്ട് അവരെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്തുകയാണ് അയര്‍ലണ്ടിലെ കോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സംഘടനയായ ഷെയറിംഗ് കെയര്‍.കഴിഞ്ഞ അഞ്ചു വര്ഷം തുടര്‍ച്ചയായി ഷെയറിംഗ് കെയര്‍ ഈ സേവനം നിര്‍വഹിച്ചുവരുന്നു.ഈ വര്‍ഷത്തെ സഹായം ഷെയറിംഗ് കെയറിന് വേണ്ടി ജൂലൈ 29 നു കാഞ്ഞിരം പഞ്ചായത്ത് പ്രസിഡന്റ് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ക്ക് കൈമാറി.

പിന്നോക്ക മേഘലയായ പൂഞ്ചോല നിവാസികളില്‍ ഭൂരിഭാഗവും കാട്ടില്‍ തേനെടുക്കുക,വിറകു ശേഖരിക്കുക എന്നീ തൊഴിലുകള്‍ ചെയ്താണ് ഉപജീവനം കഴിക്കുന്നത്.ഇത് മൂലം മഴക്കാലമായാല്‍ പട്ടിണിയായിരിക്കും മിക്ക വീടുകളിലും.ഈയൊരവസ്ഥയില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ,യുണിഫോം ,ചെരുപ്പ് ,കുട എന്നിവ വാങ്ങുന്നതിനേക്കാള്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാതിരിക്കുകയാണ് ഓരോ മാതാപിതാകളും ചെയ്തുകൊണ്ടിരുന്നത്  ഇത്തരം ഒരു സാഹചര്യത്തിലാണ് കുട്ടികളെയും അതുവഴി അവരുടെ മാതാപിതാക്കളെയും സഹായിക്കുന്നതിനായി ഷെയറിംഗ് കെയര്‍ അംഗങ്ങള്‍ മുന്‍പോട്ടു വന്നത് .

കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുന്നതിനും അവരുടെ അഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിനുമായി ഒരു ചിത്രരചനാ മത്സരം ഷെയറിംഗ് കെയര്‍ സംഘടിപ്പിക്കുകയുണ്ടായി കൂടാതെ കുട്ടികളുടെ പഠന ആവശ്യത്തിനായി സ്‌കൂളില്‍ ഒരു ടെലിവിഷന്‍ സ്ഥാപിക്കുകയും ചെയ്തു.

അഞ്ചു വര്ഷം മുന്‍പ് ഹാജര്‍നിലയിലുള്ള കുറവ് മൂലം പൂട്ടലിന്റെ വക്കിലായിരുന്ന പൂഞ്ചോല ഗവ :എല്‍ പി സ്‌കൂള്‍ ഇന്ന് 100 ശതമാനം ഹാജര്‌നിലയോടെ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു എന്നത് അഭിമാനര്‍ഹാമായ നേട്ടമാണ് ഈ സംരംഭത്തിന്റെ വിജയത്തിനായി യെത്‌നിക്കുകയും തങ്ങളുടെ വിയര്‍പ്പിന്റെ ഒരംശം നല്‍കുകയും ചെയ്ത എല്ലാവര്ക്കും ഷെയറിംഗ് കെയറിന്റെ നന്ദി അറിയിക്കുകയും ചെയ്യുന്നു

നമ്മളോരോരുത്തരും നമ്മുടെ കുട്ടികളും അനുഭവിക്കുന്ന സൌഭാഗ്യങ്ങളുടെ ചെറിയ ഒരു ഓഹരി ഇതുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുരുന്നുകള്‍ക്കും നല്‍കുവാന്‍ കഴിഞ്ഞാല്‍ അത് അവരുടെ ജീവിതത്തില്‍ വരുത്തുന്നത് വലിയൊരു മാറ്റമായിരിക്കും.ഇതുപോലുള്ള സംരംഭങ്ങളില്‍ പങ്കാളികളാകാനും, ഷെയറിംഗ് കെയറിനോടൊത്ത പ്രവര്‍ത്തിക്കുവാനും താല്പര്യമുള്ളവര്‍ ബന്ധപ്പെടുക
e mail: sharingcare@live.ie
or call
ചെയര്‍മാന്‍ :ശ്രീ .തോമസ് ബേബി 0871534280
സെക്രടരി :ശ്രീ ജോബി നമ്പാടന്‍ 0876958387

Share this news

Leave a Reply

%d bloggers like this: