അടുത്ത വര്‍ഷം ആരോഗ്യമേഖല സാമ്പത്തികമായി കൂടുതല്‍ ബുദ്ധിമുട്ടുമെന്ന് സൂചന

ഡബ്ലിന്‍‌: ആരോഗ്യമേഖലയിലെ പ്രശ്ന പരിഹാരങ്ങള്‍ക്ക് പുതിയതായി ഒന്നും നല്‍കാതെ ബഡ്ജറ്റെന്ന് വിമര്‍ശനം. മന്ത്രി മൈക്കിള്‍ നൂനാണ്‍ കൂടുതല്‍ നഴ്സുമാരെയും ഡോക്ടര്‍മാരെയും നിയോഗിക്കുകയും എല്ലാവര്‍ക്കും സാമ്പത്തികമായി വഹിക്കാനാകുന്ന വിധം സേവനം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും മതിയായ തുകയൊന്നും ആരോഗ്യമേഖലയില്‍ കൂടുതലായി ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചില്ലെന്നാണ് വാദം. ഏഴ് വര്‍ഷത്തെ ചെലവ് ചുരുക്കലായിരുന്നു മേഖലയില്‍ സര്‍ക്കാര്‍ വരുത്തിയിരുന്നത്. ഇക്കാര്യം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇക്കുറിയും ശ്രമിച്ചിട്ടില്ല.

ബഡ്ജറ്റ് ദിവസം പോലും ട്രോളികളില്‍ ചികിത്സ തേടിയവര്‍ 469 ആയിരുന്നു. കാത്തിരിപ്പ് പട്ടികയില്‍ കുറവ് വരുത്തനാകാതെ ആരോഗ്യമേഖല കഷ്ടപ്പെടുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത് അടുത്തവര്‍ഷം പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ സേവനം നല്‍കാമെന്നേറ്റിട്ടുണ്ട്. എന്നാല്‍ ഇത് നടപ്പാക്കുന്നത് ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്തായിരിക്കുമെന്ന് നൂനാണ്‍ പറയുന്നു. ഇതിനായി 39 മില്യണ്‍ യൂറോയാണ് ചെലവ് വരുന്നത്. എന്നാല്‍ ഇത് ഒരു തിരഞ്ഞെടുപ്പ് തന്ത്രമാണെന്നാണ് വിലയിരുത്തല്‍. സൗജന്യമായി എല്ലാ കുട്ടികള്‍ക്കും ജിപി സേവനം നല്‍കുന്നത് ഗുണമുള്ള കാര്യമാണ്. അതേ സമയം കുട്ടികള്‍ക്ക് ആവശ്യമായ തെറാപ്പികളും ചികിത്സയും മാസങ്ങളും വര്‍ഷങ്ങള്‍ വരെയും കാത്തിരുന്നാണ് ലഭിക്കുന്നതെങ്കില്‍ ജിപി സേവനം ലഭിച്ചത് കൊണ്ട് മാത്രം കാര്യമെന്താണെന്ന് ചോദിക്കുന്നുണ്ട് വിമര്‍ശകര്‍.

ആരോഗ്യ മേഖലയിലെ ബഡ്ജറ്റ് മാന്ദ്യത്തിന് മുന്നുള്ള സേവനത്തിലേക്ക് മേഖലയെ തിരിച്ച് കൊണ്ട് പോയിട്ടുണ്ടെന്നാണ് നൂനാണ്‍ അവകാശപ്പെടുന്നത്. എന്നാല്‌ 2016ലെ ബ‍്ജറ്റ് പോലും 2008ലേ ബെഡ്ജറ്റിന് അടുത്ത് എത്തുന്നില്ല. 1.5 ബില്യണ്‍ യൂറോയുടെ കുറവ് കാണും. 2015ലേക്ക് അടിയന്തരമായി ആരോഗ്യമേഖലയില്‍ വേണ്ട അറനൂറ് മില്യണ്‍ സപ്ലിമെന‍്ററി ബഡ്ജറ്റ് പുതിയ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേഖലയില്‍ അനുവദിച്ചിരിക്കുന്ന തുകയാകട്ടെ കൂടി വരുന്ന വൃദ്ധരുടെ എണ്ണം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരവുമല്ല. സര്‍ക്കാര്‍ പറയുന്നത് ആരോഗ്യ രംഗത്തെ ചെലവഴിക്കലില്‍ കുറവ് വരുത്തുന്നില്ലെന്നാണ്.

1.8 ബില്യണ്‍ സപ്ലിമെന്‍ററി ബഡ്ജറ്റായി ചെലവഴിച്ചു ഇത് വരെ. ആളൊന്നിന് മുന്നൂറ് യൂറോ വെച്ച് ചെലവ് ചുരക്കുകയും ചെയ്തിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അടുത്തവര്‍ഷമാകട്ടെ യൂറോപ്യന്‍ ചട്ടങ്ങള്‍ മൂലം സപ്ലിമെന്‍റി ബഡ്ജറ്റും ആരോഗ്യമേഖലയ്ക്ക് ലഭിക്കില്ല. ഇതോടെ ഏറ്റവും വിഷയമം പിടിച്ച വര്‍ഷമായി മാറും . ആരോഗ്യമേഖലയില്‍ യഥാര്‍ത്ഥമാറ്റം സര്‍ക്കാര്‍ ആഗ്രിക്കുന്നുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ ദിവസത്തെ ബ‍ഡ്ജറ്റ് കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് മുതിരുമായിരുന്നു.
എസ്

Share this news

Leave a Reply

%d bloggers like this: