അടുത്ത പത്ത് വർഷത്തിനുള്ളിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഇരട്ടിക്കുമെന്ന് മുന്നറിയിപ്പ്

ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയങ്ങളുടെ ശരാശരി വാർഷിക ചെലവ് അടുത്ത ദശാബ്ദത്തിൽ ൫൦ ശതമാനം വർധിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ ശരാശരി പ്രീമിയം തുക 200 യൂറോയിൽ നിന്ന് 1,800 യൂറോയായാണ് വർദ്ധിക്കുന്നത്. പഴയ അംഗങ്ങളുടെ ക്ലെയിമുകൾക്ക് തുക വകയിരുത്തുന്നതിനായാണ് അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രീമിയം തുകയിൽ വർദ്ധനവ് കൊണ്ടുവരുന്നത്. അയർലണ്ടിന്റെ പഴയ തലമുറ ഇപ്പോൾ വേഗതയിൽ വർധക്യത്തിലേക്ക് കടക്കുന്നു. 65 വയസ്സിനു മുകളിലുള്ള 540,000 പേർക്കാണ് ഇൻഷുറൻസ് ക്ലെയിമുകൾ ലഭിക്കേണ്ടത്. ആരോഗ്യ ഇൻഷ്വറൻസ് ചെലവുകൾ ഉയർത്തിക്കാട്ടിയ പ്രധാന ഘടകങ്ങളിലൊന്നാണ് ഇതെന്ന് ഐറിഷ് ലൈഫ് ഹെൽത്തിലെ ചീഫ് എക്സിക്യുട്ടീവ് ജിം ഡൗഡാൾ വ്യക്തമാക്കി. ഐറിഷ് പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നിലവിലെ ശരാശരി പ്രീമിയം, 500 യൂറോ മുതൽ നിന്ന് 1200 യൂറോ വരെയാണ്. എന്നാൽ, ആയുർദൈർഘ്യം കുറയുന്നതും സാംക്രമിക രോഗങ്ങൾ വർധിക്കുന്നതും ശരാശരി പ്രീമിയത്തിൽ 600 യൂറോയുടെ വർദ്ധനവിന് കാരണമാകുന്നു. ക്ലെയിമുകൾക്ക് പ്രതിവർഷം ൪ ശതമാനം വര്ധനവുണ്ടാകും. 65 വയസ്സിനു മുകളിലുള്ള ൬൨ ശതമാനം പേർ വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവരാണ്. പ്രതിവർഷം 30,000 പുതിയ ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. – ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമുകളുടെ വർദ്ധനവിന് പ്രധാന കാരണം ഇതാണ്.

സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഉള്ള 2.2 മില്യണിലധികം ആളുകളുടെ ക്ലെയിമുകൾക്ക് 1 ബില്ല്യൻ അധികമായി നൽകും. രാജ്യത്തെ ജനസംഖ്യാ വർധനമൂലം നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്നായിരുന്നു. ആരോഗ്യ ഇൻഷുറൻസ് വഴി പൊതുജനങ്ങൾക്കായി പ്രതിവർഷം 650 മില്ല്യൻ വീതം ലഭ്യമാക്കുന്നുണ്ട്. സർക്കാർ ആശുപത്രികൾ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് ഇരട്ട ചാർജ്ജിംഗ് നിർത്താൻ സാധിക്കുമെങ്കിൽ വിലവർദ്ധന നിരക്ക് മന്ദഗതിയിലാക്കുമെന്ന് ഡൗഡാൽ പറഞ്ഞു. ആരോഗ്യ വകുപ്പ് ചുമതലപ്പെടുത്തിയ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് മാർക്കറ്റിൽ ചിലവ് കുറയ്ക്കാനുള്ള നടപടികൾ പുനരവലോകനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന നിലവാരത്തിലേക്ക് വരാത്ത സ്വകാര്യ ആശുപത്രികളെ ഇൻഷുറൻസ് കമ്പനികൾ ഒഴിവാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ഹെൽത്ത് ഇൻഫർമേഷൻ ആന്റ് ക്വാളിറ്റി അതോറിറ്റി സ്വകാര്യ ആശുപത്രികൾക്ക് ലൈസൻസ് അനുവദിക്കുന്നതിന് കരട് നിയമം അനുവദിച്ചതായി ആരോഗ്യമന്ത്രി സിമൺ ഹാരിസ് പറഞ്ഞു. ലൈസൻസിങ് നിർദേശങ്ങൾ സ്വകാര്യ സ്വാശ്രയ അസോസിയേഷൻ സ്വാഗതം ചെയ്തിട്ടുണ്ട്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: