അടുത്ത ആഴ്ച കോര്‍ക്കില്‍ ജലവിതരണം തടസപ്പെടും

 

ജൂണ്‍ 27 , 28 ദിവസങ്ങളില്‍ കോര്‍ക്ക് നഗരത്തില്‍ ജലവിതരണത്തില്‍ തടസ്സം നേരിടുമെന്ന് വാട്ടര്‍ അതോറിറ്റി വൃത്തങ്ങള്‍ അറിയിപ്പ് നല്‍കി. പ്രധാനമായും ഡഗ്ളസ് റോഡ്, സൗത്ത് ഡഗ്ളസ് റോഡ്, ബോറിന്മാന്‍ റോഡ്, ബാരാക് സ്ട്രീറ്റ്, ബാള്‍ഡോണ്‍ റോഡ്, സാന്‍സ്ഡ് വെല്‍, ലീട്രീം സ്ട്രീറ്റ്, ജെറാള്‍ഡ് ഗ്രിഫിന്‍ സ്ട്രീറ്റ്, ഗ്രേറ്റ് വില്യം ഓ ബ്രിയന്‍ സ്ട്രീറ്റ് ,കോര്‍ക്ക് നഗരത്തോട് ചേര്‍ന്ന മറ്റ് പ്രദേശങ്ങളിലും ചൊവ്വാഴ്ച രാവിലെ11 മണി മുതല്‍ ബുധനാഴ്ച വൈകുന്നേരം 7 മണി വരെയായിരിക്കും ജലവിതരണത്തില്‍ തടസ്സം നേരിടുക. 35,000 ആളുകളെ ജലവിതരണം മുടങ്ങുന്നത് ബാധിക്കാന്‍ ഇടയുണ്ട്.

കോര്‍ക്ക് ലോവര്‍ റിസര്‍വോയറില്‍ നിന്നുമുള്ള ജലവിതരണത്തിലാണ് തടസം നേരിടുന്നത്. ജലം വഹിക്കുന്ന പൈപ്പ് ലൈനുകളില്‍ പലയിടങ്ങളിലും തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്നാണ് ഈ താത്കാലിക ജലമുടക്കമെന്നു ഐറിഷ് വാട്ടര്‍ അതോറിറ്റിയും കോര്‍ക്ക് സിറ്റി കൗണ്‍സിലും അറിയിപ്പില്‍ വ്യക്തമാക്കുന്നു. പൈപ്പ് ലൈനുകള്‍ ചിലയിടങ്ങളില്‍ തകര്‍ന്ന് വെള്ളം ഒഴുകിപോകുന്നതിനാല്‍ ഇത് പരിഹരിക്കപ്പെടാന്‍ വേണ്ടിയാണ് കൂടുതല്‍ സമയ അറ്റകുറ്റ പണികള്‍ വേണ്ടിവരുന്നതെന്നും ജല അതോറിറ്റി അറിയിച്ചു. ആശുപത്രികള്‍, ഹോട്ടലുകള്‍ തുടങ്ങിയ സേവന കേന്ദ്രങ്ങള്‍ ഇത് അറിയിപ്പായി കണക്കാക്കി ജലം നേരത്തെ ശേഖരിച്ചു വയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഐറിഷ് വാട്ടറിന്റെ 1850 278 278 എന്ന കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാനും നിര്‍ദ്ദേശമുണ്ട്.
എ എം

 

Share this news

Leave a Reply

%d bloggers like this: