അടുക്കള പൊളിച്ച് ആര്യക്കു ചിതയൊരുക്കി

 

പത്തനംതിട്ട: ട്രെയിന്‍ തട്ടിമരിച്ച കോന്നി സ്വദേശി ആര്യയുടെ മൃതദേഹം വീടിന്റെ അടുക്കളപൊളിച്ച് ഒരുക്കിയ ചിതയില്‍ സംസ്‌കരിച്ചു. സ്ഥലപരിമിതി മൂലമാണു ചിത അടുക്കള പൊളിച്ച് ഒരുക്കേണ്ടിവന്നത്. ചിതയില്‍ അച്ഛന്റെ സഹോദരിയുടെ മകന്‍ ഗോകുല്‍ തീകൊളുത്തി. കോന്നി ഐരവണ്ണിലെ ലക്ഷംവീട് കോളനിയില്‍ ആര്യയുടെ കുടുംബത്തിനു നാലു സെന്റ് സ്ഥലം മാത്രമാണുള്ളത്. അതിനാല്‍ സംസ്‌കാരം എവിടെ നടത്തണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും ആശങ്കയിലായി. ഇതോടെ ആര്യയുടെ അമ്മ തങ്കമ്മയുടെ നിര്‍ദേശ പ്രകാരമാണ് അടുക്കളപൊളിച്ചു ചിതയൊരുക്കിയത്.

ഒരാഴ്ചയോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷമാണു മൃതദേഹം സംസ്‌കരിച്ചത്. വിദേശത്തായിരുന്ന അച്ഛന്‍ സുരേഷ് എത്താന്‍ വൈകിയതാണു സംസ്‌കാരം നീണ്ടുപോകാന്‍ ഇടയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ തന്നെ സുരേഷ് എത്തിയതോടെ സംസ്‌കാരം നടത്തുകയായിരുന്നു. നൂറുകണക്കിന് ആളുകളാണ് ആര്യയെ അവസാനമായി ഒരുനോക്കുകാണാന്‍ കോന്നി ഐരവണ്ണിലെ ലക്ഷം വീട് കോളനിയിലെ വീട്ടിലേക്ക് എത്തിയത്. മന്ത്രി അടൂര്‍ പ്രകാശും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: