അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് ഇനി കാത്തിരിക്കേണ്ടി വരില്ല :യു കെ – അയര്‍ലന്‍ഡ് എയര്‍ ആബുലന്‍സ് സര്‍വീസ് ഉടന്‍

ഡബ്ലിന്‍ : എച്. എസ്.സി യുടെ എയര്‍ ആബുലന്‍സ് സര്‍വീസ് യാഥാര്‍ഥ്യമാകുന്നു. അടിയന്തിര ശാസ്ത്രക്രിയകള്‍ക്ക് ഇനി മുതല്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം. അയര്‍ലണ്ടില്‍ നിന്നും യു കെ യിലേക്ക് പറക്കാന്‍ മൂന്ന് അന്താരാഷ്ട്ര എയര്‍ ആംബുലന്‍സ് സെര്‍വീസുകള്‍ ടെന്‍ഡര്‍ നേടിയതോടെ അവയവ മാറ്റ ശാസ്ത്രക്രിയകള്‍ക്കു കാലതാമസം നേരിടില്ലെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നടപ്പാക്കേണ്ട പദ്ധതി ഫണ്ടിംഗ് കുറഞ്ഞതിനാല്‍ നീട്ടിവെക്കുകയായിരുന്നു. രാജ്യത്ത് കോസ്‌ററ് ഗാര്‍ഡ് എയര്‍ ആബുലന്‍സ് സേവനങ്ങള്‍ ഒരുക്കിയിരുന്നു. ജീവനക്കാരുടെ കുറവ് മൂലം അത് അത്ര കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിരുന്നില്ല . എയര്‍ അലയന്‍സ് എക്‌സ്പ്രസ്സ്, ക്യാപിറ്റല്‍ എയര്‍ ആബുലന്‍സ്, വുഡ് ഗേറ്റ് ആബുലന്‍സ് എന്നിവയാണ് എച്.എസ്.സി യുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പു വെച്ചത്. 7 മില്യണ്‍ യൂറോ ചെലവ് പ്രതീഷിക്കുന്ന പദ്ധതി അനുസരിച്ച് രാവിലെ 7 മുതല്‍ വൈകി 7 വരെ ആയിരിക്കും എയര്‍ ആംബുലന്‍സ് സര്‍വീസ് ഉണ്ടാകുക.

ഡികെ

Share this news

Leave a Reply

%d bloggers like this: