അഞ്ചാം പനി അപകടകാരിയാണ്; വാക്‌സിനെടുക്കാത്തവര്‍ സുരക്ഷിതരല്ല: എച്ച്. എസ്. ഇ

ഡബ്ലിന്‍: യുറോപ്പിലാകെ പടര്‍ന്നുപിടിച്ച അഞ്ചാംപനിക്കെതിരെ രണ്ടു കണ്ണും തുറന്നുവയ്ക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. റൊമാനിയയില്‍ 4000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 18 പേരുടെ മരണ കാരണവും ഈ വില്ലന്‍ പനി തന്നെ. ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ്, പോളണ്ട്, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും മീസില്‍സ് പടര്‍ന്നു പിടിച്ചിരിക്കുകയാണ്.

അയര്‍ലണ്ടില്‍ 40-ല്‍ പരം കേസുകള്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ വകുപ്പ് സ്ഥിതീകരിച്ചിരിക്കുകയാണ്. യൂറോപ്പിനെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഈ വിപത്തിനെ വളരെ ഗൗരവപൂര്‍വം തന്നെ സമീപിക്കണമെന്നും നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഓഫീസര്‍ ഡോക്ടര്‍ ബ്രണ്ട കോര്‍ കോരാന്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് ഒരു വയസ്സിനും നാല്-അഞ്ച് വയസ്സുകള്‍ക്കിടയിലും രണ്ട് ഡോസ് എം.എം.ആര്‍ വാക്സിന്‍ നല്‍കുകയാണ് പനിബാധ തടയാനുള്ള പ്രധാന മാര്‍ഗ്ഗം.

അയര്‍ലണ്ടില്‍ 92 ശതമാനം പേര്‍ വാക്‌സിനേഷന്‍ നടത്തിയിട്ടുണ്ട്. അത് 95 ശതമാനം ആക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. സ്‌കൂളുകളിലും വാക്‌സിനേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കാനുള്ള നീക്കത്തിലാണ് എച്ച്. എസ്. ഇ. ഈ ദിവസങ്ങളില്‍. എം.എം.ആര്‍ വാക്‌സിനേഷന്‍ ശിശുക്കളുടെ മരണകരണമാകുമെന്ന അബദ്ധ ധാരണ യൂറോപ്പുകാരില്‍ പ്രബലമായിരുന്നു. അതിനാല്‍ വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കാണ് അഞ്ചാം പനി കൂടുതലും ബാധിച്ചിരിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: