അഞ്ചാംപനി വ്യാപകമാകുന്നു….വിനോദ സഞ്ചാരത്തിന് തയ്യാറെടുക്കുന്നവരും കുത്തിവെയ്പിന് തയ്യാറാകാന്‍ നിര്‍ദേശം

ലിമെറിക്ക്: ലീമെറിക്കില്‍ അഞ്ചാംപനി പടര്‍ന്നുപിടിച്ചതോടെ തൊട്ടടുത്ത കൗണ്ടികളിലേക്കും പനി വലിയതോതില്‍ വ്യാപിച്ചുതുടങ്ങി. 60- ഓളം പേര്‍ക് രോഗബാധ സ്ഥിരീകരിച്ചതോടെ രോഗം തടയാനുള്ള ഊര്‍ജിതമായ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. പൊതുജന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് h.s.e അറിയിച്ചു. ഡബ്ലിന്‍, കോര്‍ക്,ഗാല്‍വേ നഗരങ്ങളില്‍ രോഗലക്ഷണത്തെ തുടര്‍ന്ന് 50 ഓളം പേര്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തില്‍ തുടരുകയാണ്.15 നും 50 നും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതലും രോഗബാധ കണ്ടെത്തിയത്.

മീസില്‍സ് വാക്സിന്‍ ജി.പി-മാരില്‍ നിന്നും സൗജന്യനിരക്കില്‍ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.വിനോദസഞ്ചാരത്തിനു തയ്യാറെടുക്കുന്നവര്‍ നിര്‍ബന്ധമായും കുത്തിവെയ്പ്പ് നടത്താന്‍ നിര്‍ദേശമുണ്ട്.പ്രതിരോധശേഷി കുറഞ്ഞവരില്‍ രോഗാണു പെട്ടെന്നു പ്രവേശിക്കുന്നതിനാല്‍ സീനിയര്‍ സിറ്റിസണ്‍സ്,കുട്ടികള്‍,ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ മുന്നറിയിപ്പ് കണക്കിലെടുത്ത് പ്രതിരോധകുത്തിവെയ്പ്പ് നടത്താന്‍ വൈകരുതെന്നും നിര്‍ദേശമുണ്ട്. അഞ്ചാംപനി ബാധിതരില്‍ വലിയൊരു ശതമാനത്തിനു രോഗം മാറി 5 വര്‍ഷംവരെ തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഡികെ .

Share this news

Leave a Reply

%d bloggers like this: