അജിനോമോട്ടോ: ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

 
തൃശൂര്‍: ഭക്ഷണപദാര്‍ഥങ്ങളില്‍ രുചിക്കൂട്ടായി ഉപയോഗിക്കുന്ന അജിനോമോട്ടോയുടെ ഉപയോഗവും ആരോഗ്യപ്രശ്‌നങ്ങളും സംബന്ധിച്ചു ശാസ്ത്രീയ പഠനം നടത്തി രണ്ടുമാസത്തിനകം റിപ്പോര്‍ട്ടു നല്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ആരോഗ്യവകുപ്പ് സെക്രട്ടറി ഹാജരാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.

അഭിഭാഷകന്‍ സോജന്‍ ജോബ് നല്‍കിയ ഹര്‍ജിയിലാണു നടപടി. ഭക്ഷണപദാര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന അജിനോമോട്ടോ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നുവെന്ന പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

Share this news

Leave a Reply

%d bloggers like this: